7th Pay Commission News: നിങ്ങൾ ഒരു സർക്കാർ ജീവനക്കാരനാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലും സർക്കാർ ജോലിയുണ്ടെങ്കിൽ ഈ വാർത്ത അറിയുന്നതിലൂടെ നിങ്ങൾക്ക് സന്തോഷമുണ്ടാകും.  കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (Dearness Allowance) മാർച്ച് മാസത്തിൽ വർധിച്ചു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. സർക്കാറിന്റെ ഡിഎ വർധനവിന്റെ പ്രഖ്യാപനത്തിന് ശേഷം ഡിഎ 46 ശതമാനത്തിൽ നിന്നും 50 ശതമാനമായി വർധിച്ചു. ഡിഎ 50% ആക്കിയ തീരുമാനത്തോടെ ജീവനക്കാരുടെ മറ്റു പല അലവൻസുകളും വർധിച്ചിരിക്കുകയാണ്.  ഇതിൽ വിരമിക്കുമ്പോൾ ലഭിക്കുന്ന ഗ്രാറ്റുവിറ്റിയും ഉൾപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു സന്തോഷ വാർത്ത.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഡിഎ മാത്രമല്ല, എച്ച് ആർഎയും കൂടും; എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കാം


ക്ഷാമബത്ത 50% എത്തിയപ്പോഴുണ്ടായ മാറ്റങ്ങൾ


സർക്കാർ ജീവനക്കാർക്കുള്ള പുതിയ വാർത്ത ചട്ടങ്ങൾ അനുസരിച്ച് ഡിയർനസ് അലവൻസ് (DA) 50% ൽ എത്തിയപ്പോൾ ഗ്രാറ്റുവിറ്റി (gratuity) ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ സ്വയമേവ വർദ്ധിക്കുന്നു എന്നതാണ്. ഡിഎ 50 ശതമാനത്തിൽ എത്തിയാൽ അത് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കുമെന്ന അഭ്യൂഹവും നേരത്തെ ഉണ്ടായിരുന്നു. എന്നാൽ നിലവിൽ ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ സമ്മതം നൽകിയിട്ടില്ല.  


Also Read: ശനിയുടെ നക്ഷത്ര മാറ്റത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?


ഗ്രാറ്റുവിറ്റി ഇനത്തിൽ 5 ലക്ഷം രൂപയുടെ ആനുകൂല്യം


മുൻ ചട്ടങ്ങൾ അനുസരിച്ച് 33 വർഷമോ അതിൽ കൂടുതലോ വർഷത്തെ സേവനത്തിന് ശേഷം നൽകുന്ന ഗ്രാറ്റുവിറ്റി അടിസ്ഥാന ശമ്പളത്തിൻ്റെയും ക്ഷാമബത്തയുടെയും (DA) 16.5 ശതമാനം ഇരട്ടിയായിരുന്നു. എന്നാൽ പരമാവധി തുക 20 ലക്ഷം രൂപയായിരുന്നു. ഇപ്പോഴിതാ ഡിഎ 50% ആയി വർധിക്കുകയും ഗ്രാറ്റുവിറ്റിയുടെ പരിധി 25% വർധിപ്പിച്ച് 25 ലക്ഷം രൂപയാക്കുകയും ചെയ്തിട്ടുണ്ട്. അതായത് നിലവിൽ സർക്കാർ ജീവനക്കാർക്ക് മുമ്പത്തേക്കാൾ 5 ലക്ഷം രൂപ അധിക ഗ്രാറ്റുവിറ്റി ലഭിക്കും. 2024 ഏപ്രിൽ 30 ന് പുറത്തിറക്കിയ തൊഴിൽ മന്ത്രാലയത്തിൻ്റെ വിജ്ഞാപനത്തിൽ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആകുമ്പോൾ ഗ്രാറ്റുവിറ്റി (Gratuity) 25% വർദ്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


Also Read: 4 ദിവസങ്ങൾക്ക് ശേഷം ഇരട്ട രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപാരധനം ഒപ്പം പുരോഗതിയും!


ഗ്രാറ്റുവിറ്റിയിൽ  നികുതി ആനുകൂല്യം


സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റിക്ക് ആദായനികുതി ചുമത്തില്ല.  ഈ ഇളവ്  വെറും കേന്ദ്ര സർക്കാർ ജീവനക്കാർക്കു മാത്രമല്ല സംസ്ഥാന സർക്കാർ ജീവനക്കാർക്കും തദ്ദേശ സ്ഥാപന ജീവനക്കാർക്കും ലഭിക്കും.  സർക്കാർ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയുടെ നികുതി ഇളവിൻ്റെ പരിധി സംബന്ധിച്ച് 2019 മാർച്ചിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.  അന്ന് 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റിക്ക് നികുതിയില്ലെന്നാണ് പറഞ്ഞിരുന്നത്.  ഈ ഇളവ് 2018 മാർച്ച് 29 നോ അല്ലെങ്കിൽ അതിന് ശേഷമോ വിരമിച്ച, മരിച്ച, രാജിവെച്ച അല്ലെങ്കിൽ അംഗവൈകല്യം സംഭവിച്ച ജീവനക്കാർക്ക് ബാധകമാണ്.


എച്ച്ആർഎയിലും ആനുകൂല്യം 


ഡിയർനസ് അലവൻസ് വർദ്ധിച്ചതിൻ്റെ ആനുകൂല്യം വാടക അലവൻസ് (HRA) രൂപത്തിലും  ജീവനക്കാർക്ക് ലഭിക്കും. ഡിഎ വർധിപ്പിച്ചതിന് ശേഷം എക്സ്, വൈ, ഇസഡ് കാറ്റഗറി നഗരങ്ങളിൽ താമസിക്കുന്ന കേന്ദ്ര ജീവനക്കാരുടെ HRA ഹയിലും വർധനവുണ്ടായി.  ഇതിനുപുറമെ പേഴ്‌സണൽ മന്ത്രാലയത്തിൻ്റെ ഉത്തരവനുസരിച്ച് ക്ഷാമ ബത്ത (DA) 50 ശതമാനമെത്തിയപ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ അലവൻസും, ഹോസ്റ്റൽ സബ്‌സിഡിയുടെ പരിധിയും വർദ്ധിക്കും. ഇവ രണ്ടിലും 25 ശതമാനം വർധനവ് ഉണ്ടാകും. 2024 ജനുവരി ഒന്നു മുതൽ കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധനവ് കണക്കിലെടുത്ത് കുട്ടികളുടെ വിദ്യാഭ്യാസ അലവൻസിൻ്റെയും ഹോസ്റ്റൽ സബ്‌സിഡിയുടെയും തുക സംബന്ധിച്ച വിവരങ്ങൾ തേടുമെന്നും മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്