ന്യൂഡൽഹി: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ആശ്വാസ വാർത്ത വന്നേക്കും. ക്ഷാമബത്ത വർധിപ്പിച്ചതിൽ ജീവനക്കാർക്കിടയിൽ സന്തോഷമുണ്ടെങ്കിലും ഒരു കാര്യത്തിൽ അവർ നിരാശയിലാണ്. ജീവനക്കാരുടെ 18 മാസത്തെ കുടിശ്ശിക (DA Arrear) സംബന്ധിച്ച തീരുമാനം ഇതുവരെ ഒന്നും ആയിട്ടില്ല. എന്നാൽ ഈ വിഷയം ചർച്ചയാകുമെന്നാണ് കരുതുന്നത്. 18 മാസത്തെ ഡിഎ കുടിശ്ശികയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്ര പണം വരുമെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന!


ഏഴാം ശമ്പളക്കമ്മീഷനു (7th Pay Commission) കീഴിൽ കേന്ദ്രസർക്കാർ കേന്ദ്ര ജീവനക്കാർക്ക് 31 ശതമാനം ഡിഎയ്‌ക്ക് പുറമേ നിരവധി വലിയ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ 18 മാസത്തെ ഡിഎ കുടിശ്ശിക ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (JCM) സെക്രട്ടറി (സ്റ്റാഫ് സൈഡ്) ശിവ് ഗോപാൽ മിശ്ര പറയുന്നതനുസരിച്ച്, ഡിഎ പുനഃസ്ഥാപിക്കുമ്പോൾ 18 മാസത്തേക്കുള്ള ഡിഎ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കണമെന്ന ആവശ്യം കൗൺസിൽ സർക്കാരിന് മുന്നിൽ വെച്ചിട്ടുണ്ട്. 


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം! ഈ തുകയ്ക്ക് Tax നൽകേണ്ടതില്ല


നാഷണൽ കൗൺസിൽ ഓഫ് JCM, ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ്  (DoPT) എന്നിവർ ധനമന്ത്രിയുമായി (Finance Minister)  കുടിശ്ശിക (DA) ചർച്ച ചെയ്തു. എന്നാൽ കൃത്യമായ മറുപടി ലഭിച്ചില്ല. എങ്കിലും ജീവനക്കാർ ഇപ്പോഴും ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും സർക്കാരുമായി ചർച്ച നടത്തുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ഉടൻ തന്നെ ക്യാബിനറ്റ് സെക്രട്ടറിയുമായി ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം രാജ്യത്ത് ആകെ 48 ലക്ഷം കേന്ദ്ര ജീവനക്കാരും 60 ലക്ഷത്തോളം പെൻഷൻകാരുമുണ്ട്.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും 20,484 രൂപയുടെ വർധന!


നാഷണൽ കൗൺസിൽ ഓഫ് ജെസിഎമ്മിന്റെ ശിവ് ഗോപാൽ മിശ്രയുടെ അഭിപ്രായത്തിൽ, ലെവൽ-1 ജീവനക്കാരുടെ ഡിഎ കുടിശ്ശിക 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. അതേസമയം ലെവൽ-13 (ഏഴാം സിപിസി അടിസ്ഥാന ശമ്പള സ്‌കെയിൽ 1,23,100 രൂപ മുതൽ 2,15,900 രൂപ വരെ) അല്ലെങ്കിൽ ലെവൽ-14 (വേതന സ്‌കെയിൽ), ഒരു ജീവനക്കാരന്റെ കൈയിലുള്ള ഡിഎ കുടിശ്ശിക 1,44,200 രൂപ മുതൽ 2,18,200 രൂപവരെയാകും


Also Read: Viral Video: കൂറ്റൻ രാജവെമ്പാലയെ കൈകൊണ്ട് പിടിച്ച് യുവാവ്..! 


അതായത് ലെവൽ 1 ജീവനക്കാരുടെ ക്ഷാമബത്ത 11,880 രൂപ മുതൽ 37,554 രൂപ വരെയാണ്. ലെവൽ 13 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 1,23,100 രൂപ മുതൽ 2,15,900 രൂപ വരെയാണ്. ലെവൽ 14 ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശികയായി 1,44,200 രൂപ മുതൽ 2,18,200 രൂപ വരെ അവരുടെ അക്കൗണ്ടിൽ ക്രഡിറ്റായേക്കാം. 


Also Read: Union Budget 2022: അറിയാം.. നരേന്ദ്ര മോദിയുടെ ഭരണത്തിൽ മാറിയ ബജറ്റ് പാരമ്പര്യത്തക്കുറിച്ച് 


18 മാസത്തെ കുടിശ്ശികയുടെ കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്തെത്തി എന്നതാണ് ശ്രദ്ധേയം. അതായത് കുടിശ്ശികയുടെ കാര്യത്തിൽ ഇനി പ്രധാനമന്ത്രി മോദി തീരുമാനമെടുക്കും. ഇതോടെ കുടിശ്ശിക സംബന്ധിച്ച കേന്ദ്ര ജീവനക്കാരുടെ പ്രതീക്ഷകൾ ഒന്നുകൂടി ഉണർന്നിരിക്കുകയാണ്. 18 മാസത്തെ കുടിശ്ശികയ്ക്ക് പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടിയാൽ ഒരു കോടിയോളം കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടിൽ വൻ തുക വരും. നിലവിൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 31 ശതമാനമായി വർധിച്ചിട്ടുണ്ട്. 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തിലധികം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.