7th Pay Commission: കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഇനി കൂടുമോ? എങ്കിൽ എത്ര?
അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനൊപ്പം ക്ഷാമബത്തയും വീട്ടുവാടക അലവൻസും മറ്റ് പല തരത്തിലുള്ള അലവൻസുകളും ഇതിലേക്ക് കൂട്ടിച്ചേർക്കാനാണ് സാധ്യത.
കേന്ദ്ര സർക്കാർ ഉടൻ തന്നെ ജീവനക്കാർക്ക് ഒരു വലിയ സമ്മാനം നൽകാൻ ഒരുങ്ങുന്നു. ജീവനക്കാരുടെ മിനിമം വേതനം സർക്കാർ വർധിപ്പിച്ചേക്കാം. ഈ വർഷം അവസാനത്തോടെ സർക്കാർ പ്രഖ്യാപനം നടത്തിയേക്കും എന്നാണ് സൂചന. നിലവിലെ ഏഴാം ശമ്പള കമ്മീഷനിൽ ജീവനക്കാരുടെ ക്ഷാമബത്ത 50% ആണ്. ഇതിന് പുറമെയാണ് ഇനിയും മിനിമം വേതനം പരിഷ്കരിക്കുന്നത്. 8000 രൂപയെങ്കിലും അടിസ്ഥാന ശമ്പളത്തിൽ വർധന ഉണ്ടാകും.
സംസ്ഥാനത്തെ 50 ലക്ഷം ജീവനക്കാർക്കാണ് ഇത് വഴി നേട്ടമുണ്ടാകുക നിലവിൽ കേന്ദ്ര ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്‌ടർ പരിഷ്‌കരിച്ചതിനാൽ അടിസ്ഥാന ശമ്പളം 18000 രൂപയിൽ നിന്ന് 26000 രൂപയായി ഉയർന്നേക്കും.ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും ധാരണയായതായാണ് സൂചന
എംപ്ലോയീസ് യൂണിയന്റെ ആവശ്യം
ഫിറ്റ്‌മെന്റ് ഫാക്‌ടർ 3.68 ആയി വർധിപ്പിക്കണമെന്നാണ് വിവിധ എംപ്ലോയീസ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇത് മൂന്ന് ശതമാനമാക്കി എങ്കിലും ഉയർത്താനാണ് സർക്കാർ ശ്രമം.നിലവിൽ സർക്കാർ ജീവനക്കാരുടെ ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ആണ്, ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയുമാണ്.
ഫിറ്റ്‌മെന്റ് ഫാക്‌ടർ കൂട്ടിയാൽ
ഫിറ്റ്‌മെന്റ് ഫാക്‌ടർ 3.68 ആയി ഉയർത്തിയാൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 26000 രൂപയാകും. കുറഞ്ഞ ശമ്പളം 18000 രൂപയാണെങ്കിൽ അലവൻസുകൾ ഒഴികെ ഫിറ്റ്മെൻറ് ഫാക്ടർ 2.57 കൂടിയാകുമ്പോൾ ശമ്പളം 46260 രൂപ ആകും ഫിറ്റ്‌മെന്റ് ഫാക്ടർ 3.68 ആണെങ്കിൽ. ശമ്പളം 95680 രൂപ വരെ വർദ്ധിക്കും.
ഡിഎയിൽ 4% വർദ്ധനവ്
അടിസ്ഥാന ശമ്പളം വർധിപ്പിക്കുന്നതിനൊപ്പം ക്ഷാമബത്തയും വീട്ടുവാടക അലവൻസും മറ്റ് പല തരത്തിലുള്ള അലവൻസുകളും ഇതിലേക്ക് കൂട്ടിച്ചേർക്കാനാണ് സാധ്യത. അതിനുശേഷം മാത്രമേ ജീവനക്കാരുടെ ശമ്പളം കണക്കാക്കൂ. ജൂലൈ പകുതി മുതൽ ജീവനക്കാരുടെ ക്ഷാമബത്തയിൽ നാല് ശതമാനം വർദ്ധനവ് ഉണ്ട്. ഇത് സംബന്ധിച്ച എഐസിപിഐ കണക്കുകൾ പുറത്തുവിട്ടിരുന്നു. താമസിയാതെ കേന്ദ്ര സർക്കാർ ക്ഷാമബത്ത 4% കൂടി വർധിപ്പിച്ചേക്കും. ഇതോടെ ക്ഷാമബത്ത 46 ശതമാനമായി ഉയരും. ഡിഎ 46% ആയ സാഹചര്യത്തിൽ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും വർധനവ് കാണാം.