അടുത്തിടെ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (DA) ഉയർത്തി നൽകിയതിന് പിന്നാലെ കേന്ദ്രം പിടിച്ചു വെച്ചിരിക്കുന്ന ഡിയർനെസ് റിലീഫ് (DR) നൽകുമെന്ന് പ്രതീക്ഷയിലാണ് പെൻഷൻ ഉപഭോക്താക്കൾ. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മൂന്ന് ഗഡുക്കളായി പിടിച്ച് വെച്ചിരിക്കുന്ന ഡിആർ വിട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ പെൻഷൻ ഉപഭക്താക്കൾ നേരത്തെ കേന്ദ്രത്തോടായി ആവശ്യപ്പെട്ടിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പെൻഷൻക്കാരുടെ ആവശ്യം ഇത്തവണത്തെ മന്ത്രിസഭയോഗത്തിൽ കേന്ദ്രം പരിഗണനയ്ക്കെടുത്തില്ലയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎയും ഡിആറും ചേർന്നു ആകെ ഏകദേശം 34,000 കോടി രൂപയാണുള്ളതെന്ന് കേന്ദ്ര സർക്കാർ വൃത്തത്തെ ഉദ്ദരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 


ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം


32-ാം സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ പെൻഷൻ നിയമങ്ങൾ പുനഃപരിശോധിക്കാനും കുറച്ചും കൂടി യുക്തിസഹജമാക്കുന്നതിനായി ചർച്ച ചെയ്തു. പിടിച്ചുവെച്ചിരിക്കുന്ന ഡിഎ ഡിആറുകൾ പുനഃസ്ഥാപിക്കാനാകില്ലയെന്ന് ധനമന്ത്രാലയത്തിന്റെ ചെലവ് വിഭാഗത്തിന്റെ പ്രതിനിധി സ്റ്റാൻഡിങ് കമ്മറ്റിയെ അറിയിച്ചുയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.


കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ 2020നാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും ക്ഷാമബത്ത് പിടിച്ചുവെച്ചത്. 2021 ജൂലൈയിൽ അത് പിൻവലിക്കുകയും ചെയ്തു. അതിനുശേഷം കേന്ദ്രം മൂന്ന് തവണ ജീവനക്കാരുടെ ഡിഎയിലും ഡിആറിലും വർധനവ് വരുത്തിയിരുന്നു.


ALSO READ : 7th Pay Commission : കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; മൂന്ന് ശതമാനം DA വർധനവിന് മന്ത്രിസഭ അംഗീകാരം


2022 മാർച്ച് 30ന് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താളുടെയും ഡിഎ, ഡിആർ 3 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ ഡിഎ ഡിആർ 34 ശതമാനമായി ഉയർത്തി. ജനുവരി ഒന്ന് മുതൽ മുൻകാലടിസ്ഥാനത്തിലാണ് വർധനവ്. നേരത്തെ 2021 ഒക്ടോബറിൽ ഡിഎ 31 ശതമാനമായ വർധിപ്പിച്ചിരുന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.