7th Pay Commission Latest News: ശമ്പള വർദ്ധന സംബന്ധിച്ച പുതിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേന്ദ്ര ജീവനക്കാർ. സീ ബിസിനസ്സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മാർച്ച് 22 ബുധനാഴ്ച കേന്ദ്ര സർക്കാർ ക്ഷാമബത്ത (ഡിഎ) വർദ്ധന പ്രഖ്യാപിച്ചേക്കും . ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭ നിർണായക യോഗം ചേർന്നേക്കും എന്നും സൂചനയുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻകാല പ്രവണതകൾ അനുസരിച്ച്, കേന്ദ്ര സർക്കാർ പൊതുവെ ക്ഷാമബത്ത അല്ലെങ്കിൽ ഡിഎ വർദ്ധനവ് പ്രഖ്യാപിക്കുന്നത് മാർച്ച് മാസത്തിലാണ്.ജനുവരി, ജൂലൈ മാസങ്ങളിൽ ഡിഎ രണ്ടുതവണ പരിഷ്കരിക്കാറുണ്ടെന്നും ഡിഎ വർദ്ധന സംബന്ധിച്ച പ്രഖ്യാപനം മാർച്ച് മാസത്തിലാണെന്നത് കേന്ദ്ര ജീവനക്കാർ ശ്രദ്ധിക്കണം.


4% ഡിഎ വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്


ഇത്തവണ കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാല് ശതമാനം ഡിഎ വർധനയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ 38 ശതമാനം ക്ഷാമബത്തയും ഇളവുമാണ് ഇവർക്ക് ലഭിക്കുന്നത്.കഴിഞ്ഞ തവണ, 2022 സെപ്റ്റംബർ 28 ന് കേന്ദ്ര സർക്കാർ ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു, ഇത് 2022 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.


എത്ര ശമ്പളം കൂട്ടണം?


കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ അനുപാതമായി കണക്കാക്കുന്നു. ഡിഎ വർധിപ്പിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളവും ഈ മാസം മുതൽ വർധിക്കും.ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം പ്രതിമാസം 25,500 രൂപയാണെങ്കിൽ, അയാൾക്ക് 9,690 രൂപ ക്ഷാമബത്ത ലഭിക്കണം.നിലവിലെ 38 ശതമാനം ഡിഎയുടെ അടിസ്ഥാനത്തിൽ. ഇപ്പോൾ ഡിഎ 42 ശതമാനമായി ഉയരുമ്പോൾ ഡിഎ 10,710 രൂപയായി ഉയരും. അതായത് ശമ്പളം 1,020 രൂപ (10,710 - 9,690 രൂപ) വർദ്ധിക്കും.


മറുവശത്ത്, ക്ഷാമബത്ത വർധിപ്പിച്ചതോടെ സർക്കാർ പെൻഷൻകാർക്ക് അവരുടെ പ്രതിമാസ പെൻഷനിലും വർദ്ധന ലഭിക്കും. ഒരു കേന്ദ്ര സർക്കാർ പെൻഷൻകാരന് പ്രതിമാസം 35,400 രൂപ അടിസ്ഥാന പെൻഷൻ ലഭിക്കുന്നുണ്ടെങ്കിൽ, 38 ശതമാനം ക്ഷാമബത്തയിൽ, പെൻഷൻകാർക്ക് 13,452 രൂപ ലഭിക്കും, ഡിആർ 42 ശതമാനമായി ഉയരുകയാണെങ്കിൽ, അയാൾക്ക് എല്ലാ മാസവും 14,868 രൂപ ലഭിക്കും. അതിനാൽ, അദ്ദേഹത്തിന്റെ പെൻഷൻ പ്രതിമാസം 1,416 രൂപ കൂടി വർദ്ധിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.