7th Pay Commission : സർക്കാർ ജീവനക്കാർ കാത്തിരുന്ന വാർത്ത ഇതാ; ഡിഎ വർധിപ്പിച്ചു; ഇനി ശമ്പളം എത്ര
7th Pay Commission Updates : ഒഡീഷ സർക്കാരിന്റെ കീഴിലുള്ള ജീവനക്കാർക്കാണ് ക്ഷാമബത്ത വർധനവുണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതൽ മുൻപ്രാബല്യത്തിലാണ് ശമ്പള വർധനവ് ലഭിക്കുക
ഒഡീഷ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ഒഡീഷ സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത (ഡിഎ) നാല് ശതമാനം ഉയർത്തി. പെൻഷൻ ഉപയോക്താക്കൾക്കും ക്ഷാമബത്ത വർധനവ് ലഭിച്ചിട്ടുണ്ട്. നാല് ശതമാനം ക്ഷാമബത്ത വർധിച്ചതോടെ ഇനിമുതൽ ഒഡീഷ സർക്കാർ ജീവനക്കാരുടെ ഡിഎ 38ൽ നിന്നും 42 ശതമാനമായി ഉയർന്നു. ജനുവരി ഒന്ന് മുതൽ മുൻപ്രാബല്യത്തിലാണ് ശമ്പള വർധനവ് ലഭിക്കുകയെന്ന് ഒഡീഷ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.
പെൻഷൻ ഉപയോക്താക്കൾക്കും നാല് ശതമാനം ക്ഷാമബത്ത (ഡിആർ) ലഭിക്കുന്നതാണ്. 7.5 ലക്ഷത്തോളം വരുന്ന ഒഡീഷ സർക്കാരിന്റെ ജീവനക്കാർക്കും ക്ഷാമബത്ത വർധനവിന്റെ ഗുണം ലഭിക്കുക. ജൂൺ മാസത്തിലെ ശമ്പളം/പെൻഷനിലൂടെ പുതുക്കിയ ശമ്പളം ലഭിക്കുന്നതാണ്.
ALSO READ : 7th Pay Commission : ഡിഎ പൂജ്യമാകുമോ? സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വൻ മാറ്റങ്ങൾക്ക് സാധ്യതയോ?
അടുത്തിടെ കർണാടക, തമിഴ് നാട് സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. ഇരു സർക്കാരും തങ്ങളുടെ ജീവനക്കാരുടെ ഡിഎ നാല് ശതമാനമാണ് ഉയർത്തിയത്. തമിഴ്നാട് തങ്ങളുടെ ജീവനക്കാരുടെ ഡിഎ 38 ശതമാനത്തിൽ നിന്നും 42% ആക്കിയാണ് ഉയർത്തിയത്. കർണാടക 31ൽ നിന്നും 35 ആയി ഉയർത്തുകയായിരുന്നു.
ഇനി ക്ഷാമബത്തയുടെ വർധനവിനായി കാത്തിരിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരാണ്. ജനുവരിയിലാണ് ഏറ്റവും അവസാനമായി കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തിയത്. അന്ന് നാല് ശതമാനം ഡിഎ വർധിപ്പിച്ച കേന്ദ്രം ജീവനക്കാരുടെ ക്ഷാമബത്ത 38ൽ നിന്നും 42 ശതമാനമായി ഉയർത്തി. ഇനി ജൂലൈയിൽ ഡിഎ വർധനവ് ഉണ്ടയേക്കുമെന്നാണ് സർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിക്കുന്നത്. ജൂലൈയിലും ഡിഎ നാല് ശതമാനം ഡിഎ വർധിപ്പിച്ചാൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 46 ശതമാനമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...