7th Pay Commission : ഡിഎ വർധനവ്; സർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ആ തീയതി ഇതാണ്
7th Pay Commission DA Hike Latest Update : ജുലൈ മാസത്തിലാണ് ഈ രണ്ടാമത്തെ ക്ഷാമബത്ത വർധനവുണ്ടാകേണ്ടത്.
7th Pay Commission Latest News : ക്ഷാമബത്ത (ഡിഎ) വർധനവ് എപ്പോൾ ഉണ്ടാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. ഏഴാം ശമ്പളക്കമ്മീഷൻ പ്രകാരം വർഷത്തിൽ രണ്ട് തവണയാണ് (ജനുവരി, ജൂലൈ) രാജ്യത്തെ നാണയപ്പെരുപ്പം അനുസരിച്ച് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപയോക്താക്കളുടെയും ഡിഎ വർധിപ്പിക്കുന്നത്. ജനുവരിയിലെ ക്ഷാമബത്ത വർധനവ് മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇനി ജൂലൈയിലെ ക്ഷാമബത്ത വർധനവിനായി കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻ ഉപയോക്താക്കളും. ദേശീയ മാധ്യമമായ ഇന്ത്യ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം ഈ മാസം അതായത് സെപ്റ്റംബറിൽ തന്നെ കേന്ദ്രം ക്ഷാമബത്ത വർധിപ്പിച്ചേക്കും
സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ചയിൽ കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായേക്കും. മൂന്ന് ശതമാനം ക്ഷാമബത്ത വർധിപ്പിക്കാനാണ് സാധ്യത. ചില റിപ്പോർട്ടുകൾ അത് നാല് ശതമാനം വരെയാകുമെന്നും ഉണ്ട്. ജുലൈ മാസം മുതൽ മുൻകാലടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ഡിഎ വർധന തങ്ങളുടെ ശമ്പളത്തിലൂടെ ലഭിക്കുക. ജൂലൈ മാസത്തിൽ രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ നിൽക്കുമ്പോഴാണ് ഡിഎ നാല് ശതമാനം വർധിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ സെപ്റ്റംബറിലേക്കെത്തിയപ്പോൾ രാജ്യത്തെ പണപ്പെരുപ്പം പിടിച്ച് നിർത്താൻ സാധിച്ചതിനാൽ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്കും പെൻഷൻ ഉപയോക്താക്കൾക്കും വർധിപ്പിക്കാൻ പോകുന്നത് മൂന്ന് ശതമാനം ഡിഎ ആയിരിക്കും.
ALSO READ : 5 ലക്ഷമിട്ടാൽ 9 ലക്ഷമാക്കി തിരികെ നൽകും, എസ്ബിഐ മാജിക് ഇതാ
മൂന്ന് ശതമാനം വർധിക്കുന്നതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 45 ശതമാനമാകും. ഇതോടെ കേന്ദ്രത്തിന്റെ കീഴിലുള്ള ഒരു കോടിയോളം വരുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ വർധനവുണ്ടാകാൻ പോകുന്നത്. നേരത്തെ മാർച്ചിൽ നാല് ശതമാനം ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 38ൽ നിന്നും 42 ശതമാനമായി ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...