ന്യൂ ഡൽഹി: ശമ്പള വർധനവ് പ്രതീക്ഷിച്ചിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്തയായിരിക്കും 2023 പുതുവർഷം പിറക്കുമ്പോൾ ലഭിക്കുക. കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് നൽകുന്ന ക്ഷാമബത്ത (ഡിഎ) 2023 ജനുവരിയിൽ ഉയർത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് എഐസിപിഐ ഇൻഡെക്സിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് പരിഗണിക്കുമ്പോൾ കേന്ദ്രം തങ്ങളുടെ ജീവനക്കാർക്ക് കുറഞ്ഞത് നാല് ശതമാനമെങ്കിലും ഡിഎ വർധനവ് വരുത്തി ഒരു പുതുവർഷ സമ്മാനമായി നൽകിയേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് ശതമാനം ഡിഎ വർധിപ്പിക്കാനാണ് കേന്ദ്രം ഇത്തവണ തയ്യാറെടുക്കുന്നത്. നിലവിലെ പണപ്പെരുപ്പത്തിന്റെ സാഹചര്യത്തിലാണ് ജനുവരിയിൽ കേന്ദ്രത്തിന്റെ തീരുമാനം ഉണ്ടാകുക. മുൻകാല അടിസ്ഥാനത്തിലാകും കേന്ദ്രം ഡിഎ വർധനവ് നൽകുക. നാല് ശതമാനം ഡിഎ വർധിപ്പിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 42 ശതമാനമായി ഉയരും. കൂടാതെ 2023 മാർച്ചിലും ഇതെ നിരക്കിൽ ഡിഎ കേന്ദ്രം വർധിപ്പിച്ചാൽ ജീവനക്കാരുടെ ക്ഷാമബത്ത 44 ശതമാനത്തിലേക്കെത്തുമെന്നാണ് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത്.  


ALSO READ : ഈ പദ്ധതിയില്‍ ചേര്‍ന്നാല്‍ മതി; ഉറപ്പുള്ള പെൻഷൻ 5000 വരെ


ഈ കഴിഞ്ഞ ദീപാവലിയോട് അനുബന്ധിച്ചാണ് കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചത്. ജൂലൈ 2022 മുതൽ മുൻകാല അടിസ്ഥാനത്തിലായിരുന്നു ഡിഎ വർധനവ്. നാല് ശതമാനം വർധിപ്പിച്ചതോടെ ഡിഎ 38 ശതമാനമായിട്ടാണ് ഉയർന്നത്.


ഡിഎ ഉയർത്തുന്നതിന് പുറമെ കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം ഉയർത്താനും പദ്ധതിയിടുന്നുണ്ട്. ഈ മാസം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെറ്റ് ഫാക്ടർ കേന്ദ്രം ഉയർത്തിയേക്കുമെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. നീണ്ട നാളുകളായി ഫിറ്റ്മെന്റ് ഫാക്ടർ പുതുക്കാതിരുന്നതോടെയാണ് കേന്ദ്രം ജീവനക്കാരുടെ ആവശ്യം പരിഗണിച്ച് ഉയർത്താൻ ഒരുങ്ങുന്നത്. 2.57 യിൽ നിന്നും 3.68ലേക്ക് ഫിറ്റ്മെറ്റ് ഫാക്ടർ ഉയർത്തണമെന്നാണ് ജീവനക്കാർ കേന്ദ്രത്തോടെ ആവശ്യപ്പെടുന്നത്. 


അതേസമയം മറ്റ് ചില റിപ്പോർട്ടുകളിൽ പറയുന്നത് ഈ സാമ്പത്തിക വർഷത്തിന് ശേഷമുള്ള ബജറ്റിന് ശേഷം കേന്ദ്രം ജീവനക്കാരുടെ ഫിറ്റ്മെന്റ് ഫാക്ടർ ഉയർത്തമെന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെയാണങ്കിൽ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 നിന്ന് 26,000 രൂപയായി ഉയർന്നേക്കും. ഏറ്റവും കുറഞ്ഞത് 8,000 രൂപ എങ്കിലും ജീവനക്കാർക്ക് കൂടിയേക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.