കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത. 2023 ജൂലൈയിലെ വർദ്ധിച്ച ക്ഷാമബത്ത (ഡിഎ വർദ്ധനവ്) ഉടൻ പ്രഖ്യാപിച്ചേക്കാം. എന്നാൽ, ഇത് സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ വിവരങ്ങളോ തീയതിയോ നിശ്ചയിച്ചിട്ടില്ല. പക്ഷേ, ഇത്തവണ കാത്തിരിപ്പ് അധികമാകില്ലെന്നാണ് സൂചന. കേന്ദ്ര സർക്കാർ വർഷത്തിൽ രണ്ടുതവണയാണ് ക്ഷാമബത്ത പരിഷ്കരിക്കുന്നത്. ആദ്യത്തേത് ജനുവരിയിലും രണ്ടാമത്തേത് ജൂലൈ മുതലും ബാധകമാണ്. 2023 ജനുവരി മുതൽ ജൂൺ വരെയുള്ള AICPI സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിലാണ് 2023 ജൂലൈയിലെ ഡിഎ വർദ്ധന കണക്കാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബർ വരെ കാത്തിരിക്കേണ്ടതില്ല


2023 ഒക്ടോബറിൽ ക്ഷാമബത്ത നൽകുമെന്നായിരുന്നു ആദ്യം ചർച്ചകളിൽ പിന്നീടിത് സെപ്റ്റംബർ എന്നായി. സെപ്തംബർ അവസാനത്തോടെ മന്ത്രിസഭയ്ക്ക് ക്ഷാമബത്തയിൽ തീരുമാനമെടുക്കാം. കണക്കുകൾ പരിശോധിച്ചാൽ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈയിൽ റീട്ടെയിൽ പണപ്പെരുപ്പം  15 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷാമബത്ത 3 ശതമാനം കൂടി വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഇതോടെ ഡിഎ 45 ശതമാനമായി ഉയരും.


AICPI (IW) അനുസരിച്ച്, 2023 ജൂണിലെ 2023 ജൂലൈയിലെ കണക്ക് 136.4 പോയിന്റിലെത്തി. 2023 മെയ് മാസത്തിൽ ഈ സംഖ്യ 134.7 പോയിന്റായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിയർനെസ് അലവൻസ് കണക്കാക്കിയാൽ ക്ഷാമബത്ത 46.24 ശതമാനമാകും.  വിവിധ സംഘടനകളും ഡിഎ വർധന ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.


മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും തീരുമാനം


ക്ഷാമബത്ത വർദ്ധന മൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം ഒരു നിർദ്ദേശം അയയ്ക്കും. ഈ നിർദേശം മന്ത്രിസഭയിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമേ ഡിഎ വർധന സംബന്ധിച്ച പ്രഖ്യാപനമുണ്ടാകൂ. നിലവിലെ സംവിധാനത്തിൽ, ഒരു കോടിയിലധികം കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 42 ശതമാനം ക്ഷാമബത്ത ലഭിക്കുന്നുണ്ട്. കേന്ദ്ര ജീവനക്കാർക്ക് ഡിഎയും പെൻഷൻകാർക്ക് ഡിആറും നൽകുന്നു. നേരത്തെ 2023 മാർച്ചിൽ ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ച് 42 ശതമാനമാക്കിയിരുന്നു. 2023 ജനുവരി 1 മുതൽ ഇത് ബാധകമാക്കിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.