രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും സന്തോഷമുള്ള വാർത്തകൾ ഉടൻ ലഭിച്ചേക്കും.ഡിയർനസ് അലവൻസിൽ (ഡിഎ) നാല് ശതമാനം വർദ്ധന ഉണ്ടായേക്കും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ജീവനക്കാർ. സെപ്തംബർ അവസാനം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഈ നിർദേശം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അംഗീകരിച്ചാലുടൻ ദുർഗാപൂജയ്ക്ക് മുമ്പ് ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയേക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ഷാമബത്തയിൽ ഉടൻ 4 ശതമാനം വർദ്ധനവ്


ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ക്ഷാമബത്തയിൽ 4 ശതമാനം വർധനവ് ലഭിക്കും. ഇതുമൂലം അവരുടെ ക്ഷാമബത്ത 46 ശതമാനമായി ഉയരും. നിലവിൽ കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ഡിആർനസ് റിലീഫും (ഡിആർ) 42 ശതമാനം എന്ന നിരക്കിലാണ് ലഭിക്കുന്നത്.


എഐസിപിഐ കണക്കുകൾ പുറത്തുവിട്ടു


2023 ഓഗസ്റ്റ് വരെയുള്ള എഐസിപിഐ ഡാറ്റ പുറത്തുവിട്ടിരുന്നു. ജൂലൈ വരെ പുറത്തുവിട്ട കണക്ക് പ്രകാരം ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനം വർദ്ധന ഉറപ്പാണ്. 50 ശതമാനം ക്ഷാമബത്തയാക്കി ഇത് ഭാവിയിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോൾ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ ശമ്പളം ഒരിക്കൽ കൂടി പരിഷ്കരിക്കും. നിലവിൽ ക്ഷാമബത്ത 46 ശതമാനം ആയാൽ ജീവനക്കാർക്ക് പരമാവധി 22,000 രൂപ വരെ വർദ്ധിക്കും. ക്ഷാമബത്ത വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് സെപ്റ്റംബർ അവസാനത്തോടെ പുറപ്പെടുവിച്ചേക്കുമെന്നാണ് കരുതുന്നത്. നേരത്തെ വർധിപ്പിച്ച ക്ഷാമബത്തയുടെ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും.


ഡിഎ കുടിശ്ശികയും ഇതോടൊപ്പം ലഭിക്കും


സെപ്തംബറിൽ ഡിഎയിൽ 4 ശതമാനം വർധനയുണ്ടായാൽ ജീവനക്കാരുടെ ഡിഎ 46 ശതമാനമായി ഉയരും. 2023 ജൂലൈ 1 മുതൽ എന്ന കണക്കിൽ മുൻകാല പ്രാബല്യത്തിലാണ് ഇത് നടപ്പിലാക്കുന്നത്, അങ്ങനെയെങ്കിൽ 2 മാസത്തെ കുടിശ്ശികയും ഇതിനൊപ്പം നൽകും. ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ കുടിശ്ശികയുടെ പ്രയോജനം ലഭിക്കും.മാർച്ചിൽ ഡിഎ 42 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.