7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് സർക്കാർ ഡിഎ (DA Hike) വർദ്ധപ്പിച്ചുകൊണ്ട് നല്ലൊരു സമ്മാനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎ 31 ശതമാനത്തിൽ നിന്നും 34 ശതമാനമായി വർധിപ്പിച്ചിരുന്നു. മാത്രമല്ല ഡിഎ കുടിശ്ശികയുടെ കാര്യവും  ധനമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ഇനി കേന്ദ്ര ജീവനക്കാർ ജൂലൈയിൽ വർധിക്കുന്ന ഡിഎയുടെ പ്രതീക്ഷയിലാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വൻ പ്രഖ്യാപനം


കേന്ദ്ര ജീവനക്കാരുടെ  (Central Government Employee) ഡിഎ (DA) വർഷത്തിൽ രണ്ടുതവണയാണ് പരിഷ്കരിക്കുന്നത്. ആദ്യ ഭേദഗതി ജനുവരി മുതൽ ജൂൺ വരെയും രണ്ടാമത്തേത് ജൂലൈ മുതൽ ഡിസംബർ വരെയുമാണ്. എന്നാൽ ഈ വർഷത്തെ ആദ്യ ഡിഎ വർദ്ധനവ് മാർച്ചിലാണ് പ്രഖ്യാപിച്ചത്.  സ്വാഭാവികമായും അടുത്ത വർദ്ധനവ് ജൂലൈയിലാണ്. ഇതിനിടെ ക്ഷാമബത്തയുടെ കണക്കുകൾ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ക്ഷാമബത്തയിൽ ഇനി വർധനവുണ്ടാകാനുള്ള സാധ്യത കുറവാണ് എന്നാണ്. അതായത് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ എഐസിപിഐ സൂചികയുടെ ഡാറ്റ  പുറത്തിറക്കിയപ്പോൾ അത് കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തിയപ്പോൾ ഇടിവാണ് കാണിക്കുന്നത്. 


Also Read: Viral Video: രാജവെമ്പാലയ്‌ക്കൊപ്പം മസ്തിയടിച്ച് യുവാവ്, പിന്നെ സംഭവിച്ചത്..! 


അതായത് 2021 ഡിസംബറിൽ എഐസിപിഐ സൂചിക 125.4 ആയിരുന്നുവെങ്കിൽ അത് 2022 ജനുവരിയിൽ 0.3 പോയിന്റ് ഇടിഞ്ഞ് 125.1 ആയിരുന്നു. ശേഷം ഫെബ്രുവരിയിൽ വീണ്ടും 0.1 പോയിന്റ് ഇടിഞ്ഞു.  ഇങ്ങനെ തുടർച്ചയായുള്ള രണ്ട് മാസത്തെ ഇടിവ് ജൂലൈയിലെ  ക്ഷാമബത്തയെ ബാധിക്കുമെന്നും അതുകൊണ്ടുതന്നെ ജൂലൈയിൽ ഡിഎ വർധനവ് ഉണ്ടാകാൻ സാധ്യതയില്ലെന്നുമാണ് സൂചന. ഇനി ഈ കണക്ക് ഇനിയും ഇടിയുകയാണെങ്കിൽ ഡിഎയിൽ വർദ്ധനവ് ഉണ്ടാകില്ലയെന്ന കാര്യത്തിൽ ഉറപ്പാകും. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക