7th Pay Commission: 18 മാസത്തെ ഡിഎ കുടിശ്ശിക കിട്ടുമോ ..? കേന്ദ്ര ജീവനക്കാർക്കായി പുതിയ അപ്ഡേറ്റ്
ജനുവരി 25ന് ചേർന്ന യോഗത്തിൽ കേന്ദ്രം ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക സംബന്ധിച്ച് ചർച്ച ചെയ്തതായാണ് വിവരം
കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും 18 മാസത്തെ ഡിഎ (ഡിയർനസ് അലവൻസ്) കുടിശ്ശിക സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ പുറത്തു വന്ന് കൊണ്ടിരിക്കുകയാണ്. 2020 ജനുവരി മുതൽ 2021 ജൂൺ വരെയാണ് നിലവിലെ ഡിഎ കുടിശ്ശിക. ഇത് സംബന്ധിച്ച് ഭാരതീയ ഇമ്മ്യൂണിറ്റി മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി മുകേഷ് സിംഗ് ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിരുന്നു. കോവിഡ് കാലത്ത് തടഞ്ഞ് വെച്ച ഡിയർനെസ് അലവൻസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
18 മാസത്തെ ഡിഎ
ജനുവരി 25ന് ചേർന്ന യോഗത്തിൽ കേന്ദ്രം ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ കുടിശ്ശിക സംബന്ധിച്ച് ചർച്ച ചെയ്തതായാണ് വിവരം. സാമ്പത്തിക സമ്മർദ്ദം, പാൻഡെമിക്ക് തുടങ്ങിയ പ്രശ്നങ്ങളായിരുന്നു ഇത് സംബന്ധിച്ച് ഉയർത്തിക്കാട്ടിയിരുന്ന ഏറ്റവും പ്രധാന കാരണങ്ങൾ. എന്നാൽ ഇത് എപ്പോൾ ജീവനക്കാർക്ക് വിതരണം ചെയ്യും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. അല്ലെങ്കിൽ ഇത് കൊടുക്കാൻ സാധിക്കുമോ ഇല്ലയോ എന്നതിലും കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിട്ടില്ല.
കുടിശ്ശിക ഡിഎ ബജറ്റിൽ
രാജ്യത്തിൻറെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒപ്പം നിന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പങ്ക് എടുത്തുകാട്ടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും കോവിഡ് കാലത്ത് തടഞ്ഞ് വെച്ച ഡിഎ കുടിശ്ശിക ബജറ്റിൽ അനുവദിക്കണമെന്നും ഇമ്മ്യൂണിറ്റി മസ്ദൂർ സംഘ് ജനറൽ സെക്രട്ടറി മുകേഷ് സിംഗ് കത്തിൽ പറയുന്നു.
കുടിശ്ശിക അടയ്ക്കൽ സാധ്യമല്ല
രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി നിലവിൽ പ്രതികൂലമായതിനാൽ 2020-21 മുതലുള്ള ഡിഎ കുടിശ്ശിക അടയ്ക്കാൻ കഴിയില്ലെന്ന് ധനമന്ത്രാലയത്തിലെ സഹമന്ത്രി പങ്കജ് ചൗധരി നേരത്തെ സൂചിപ്പിച്ചിരുന്നു.
ക്ഷാമബത്ത എത്രത്തോളം വർദ്ധിപ്പിക്കാം?
ഏഴാം ശമ്പള കമ്മീഷൻ പ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിൽ 46 ശതമാനം ക്ഷാമബത്ത നൽകുന്നുണ്ട് . ഇത്തവണയും ജനുവരിക്ക് ശേഷം ജീവനക്കാർക്ക് നാല് ശതമാനം ഡിഎ വർദ്ധന സമ്മാനമായി ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഇത് സംഭവിച്ചാൽ പെൻഷൻകാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 50 ശതമാനമായി ഉയരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.