7th Pay Commission HRA: ഡിഎ മാത്രമല്ല, എച്ച് ആർഎയും കൂടും; എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന് നോക്കാം
റെയിൽവേ ജീവനക്കാർ, സിവിൽ ഡിഫൻസ് ജീവനക്കാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കാണ് ഇത്തരം അലവൻസുകൾ ലഭിക്കുക
കേന്ദ്ര ജീവനക്കാരുടെ മികച്ച സമയമാണ് വരുന്നത്. ക്ഷാമബത്ത 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയതോടെ ആനുപാതികമായി അലവൻസുകളും വർദ്ധിക്കും. ക്ഷാമബത്തയിൽ 4 ശതമാനം വർദ്ധനയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. ഇതിനൊപ്പം ഇനി വർദ്ധിക്കുന്നത് സർക്കാർ ജീവനക്കാരുടെ ആറ് അലവൻസുകളും കൂടിയാണ്. ഏപ്രിൽ 2 ലെ ഓഫീസ് മെമ്മോറാണ്ട പ്രകാരം കേന്ദ്ര ജീവനക്കാർക്ക് അലവൻസുകൾ റിലീസ് ചെയ്യാൻ പേഴ്സണൽ ആൻ്റ് ട്രെയിനിംഗ് വകുപ്പ് (DoPT) നിർദ്ദേശം നൽകി കഴിഞ്ഞു.
റെയിൽവേ ജീവനക്കാർ, സിവിൽ ഡിഫൻസ് ജീവനക്കാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കാണ് ഇത്തരം അലവൻസുകൾ ലഭിക്കുക. ഇനി എന്തൊക്കെയാണ് ആ അലവൻസുകൾ എന്ന് പരിശോധിക്കാം.
ഡിയർനസ് അലവൻസ്, വീട്ടു വാടക അലവൻസ്, ഗതാഗത അലവൻസ്, കുട്ടികളുടെ വിദ്യാഭ്യാസ അലവൻസ്, യാത്രാ അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ്, പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ്, ഉയർന്ന യോഗ്യതാ അലവൻസ്, നോൺ പ്രാക്ടീസ് അലവൻസ് തുടങ്ങിയവയാണ് ഇത്തരത്തിലുള്ള അലവൻസുകൾ.
ക്ഷാമബത്ത
കേന്ദ്ര ജീവനക്കാർക്കുള്ള ക്ഷാമബത്ത 4% ൽ നിന്ന് 50% ആയി അടുത്തിടെയിൽ ഉയർത്തിയിരുന്നു. ഇതിനൊപ്പം തന്നെ കേന്ദ്ര പെൻഷൻകാർക്കുള്ള ഡിയർനസ് റിലീഫ് (ഡിആർ) 4% ൽ നിന്ന് 50% ആയും ഉയർത്തി. പുതുക്കിയ നിരക്കുകൾ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
എച്ച് ആർ എ
DA 50% ൽ എത്തിയാൽ നഗരങ്ങളുടെ നിലവാരത്തിൻറെ അടിസ്ഛാനത്തിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 30%, 20%, 10% എന്നിങ്ങനെ എച്ച്ആർഎ നിരക്കുകൾ സർക്കാർ പരിഷ്കരിച്ചു. ജീവനക്കാർക്ക് നൽകുന്ന വീട്ടുപ വാടക അലവൻസ് ഇത്തരത്തിൽ നഗരത്തിനെ ആശ്രയിച്ചായിരിക്കും. എക്സ്, വൈ, ഇസഡ് ടൈപ്പ് നഗരങ്ങളുടെ എച്ച്ആർഎ യഥാക്രമം 27%, 18%, 9% ആയിരുന്നത് 30%, 20%, 10% ആയാണ് വർദ്ധിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.