Aadhaar authentication for Students: ആൾമാറാട്ട കേസുകൾക്ക് തടയിടാന്‍ ഉത്തര്‍ പ്രദേശ്‌ സര്‍ക്കാര്‍. ഈ വര്‍ഷം മുതല്‍  9ാം ക്ലാസ്  മുതല്‍  12 ാം ക്ലാസ് വരെയുള്ള  വിദ്യാർത്ഥികൾക്ക് ആധാർ ഓതന്‍റിഫിക്കേഷന്‍ നിർബന്ധമാക്കാന്‍ ഉത്തര്‍ പ്രദേശ്‌  സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Aadhaar Name Change: നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം!! 
 
സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഉത്തർപ്രദേശ് ബോർഡിന് നൽകിയതിന് പിന്നാലെ ആധാർ നമ്പർ ആധികാരികമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഓരോ വർഷവും 10, 12 ക്ലാസുകളിലെ പരീക്ഷകൾ നടത്തുമ്പോൾ ബോർഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആൾമാറാട്ട കേസുകൾ.  ആധാർ ഓതന്‍റിഫിക്കേഷന്‍ നടപ്പാക്കുന്നത് വഴി ഇത് തടയാന്‍  പൂര്‍ണ്ണമായും സാധിക്കും എന്നാണ് വിലയിരുത്തല്‍. 


Also Read:  Guru Uday 2023: ഗുരു ഉദയ് പ്രഭാവം, അടുത്ത 365 ദിവസം ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും!!  


റിപ്പോര്‍ട്ട് അനുസരിച്ച്, ഉത്തർപ്രദേശിലെ 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ 2023-24   അദ്ധ്യയന വര്‍ഷം തന്നെ  ആധാർ കാർഡുകൾ ആധികാരികമാക്കും. അതോടൊപ്പം 9, 11 ക്ലാസുകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെയും  ആധാർ കാർഡുകള്‍ ആധികാരികമാക്കും.  


അടുത്ത വർഷം ഹൈസ്‌കൂൾ, ഇന്‍റര്‍മീഡിയറ്റ് പരീക്ഷാ ഫോമുകൾ പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ആധാർ നമ്പർ നിർബന്ധമായും നല്‍കേണ്ടി വരും.  


2023-ലെ ഹൈസ്‌കൂൾ, ഇന്‍റർമീഡിയറ്റ് പരീക്ഷകളിൽ ആകെ 133 ആൾമാറാട്ട കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  രജിസ്റ്റർ ചെയ്ത പരീക്ഷാർത്ഥികളുടെ ആധാർ കാർഡുകൾ പരീക്ഷയിൽ ഹാജരായവരുമായി ബോർഡ് പൊരുത്തപ്പെടുത്തിയാണ് ഈ ആൾമാറാട്ടക്കാരെ പിടികൂടിയത്.  ഇതേ തുടർന്നാണ് 10, 12 ക്ലാസുകളിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ആധാർ കാർഡ് നിർബന്ധമാക്കിയത്.


പുതിയ നടപടിക്രമം അനുസരിച്ച്, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് (സെഷൻ 2023-24) ആധാർ പ്രാമാണീകരണം ആദ്യം നടത്തും.
 
നമുക്കറിയാം, നമ്മുടെ ഇന്ന് ഏറ്റവും പ്രചാരത്തിലിരിയ്ക്കുന്ന അടിസ്ഥാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സാമ്പത്തികമടക്കം വിവിധ ആവശ്യങ്ങൾക്കായുള്ള തിരിച്ചറിയൽ രേഖയായാണ് ഇന്ന് ആധാർ പ്രവർത്തിക്കുന്നത്. ഇതില്‍ ഒരു വ്യക്തിയുടേതായി നല്‍കിയിരിയ്ക്കുന്ന  വിവരങ്ങള്‍ കൃത്യവും വിശ്വാസയോഗ്യവുമായി കണക്കാക്കപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.