New Delhi : UIDAI ആധാറും സംബന്ധിച്ച് സേവനങ്ങൾക്ക് പുതിയ സംവിധാനം ഏർപ്പെടുത്തി. ഇനി മുതൽ ആധാർ സേവനങ്ങൾ എസ്എംഎസ് വഴി നടത്താൻ സാധിക്കും. ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഇടങ്ങളെ കേന്ദ്രീകരിച്ചാണ് UIDAI ഈ സേവനം തരപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമായവർക്ക് മാത്രമാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നടത്താൻ സാധിക്കുന്ന റെസിഡന്റ് പോർട്ടലും എം ആധാർ ആപ്പും. അതിനോടൊപ്പം ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കായിട്ടാണ് ഈ എസ്എംഎസ് സർവീസ്.


ALSO READ : Aadhaar Card Language Update: നിങ്ങളുടെ പ്രാദേശിക ഭാഷയിലും ആധാർ കാർഡ് ഉണ്ടാക്കാം, അറിയാം വിശദാംശങ്ങൾ


ആധാറിന്റെ വൃച്വൽ ഐഡി, ബയോമെട്രിക് ബ്ലോക്ക് ചെയ്യുന്നതിനും കാർഡ് ബോക്ക് ചെയ്യുന്നതിനും തുടങ്ങിയ സേവനങ്ങൾ എളുപ്പത്തിൽ മൊബൈയിലൂടെ സാധ്യമാകും. ഈ സേവനങ്ങൾക്കായി ആധാറിന്റെ ഔദ്യോഗിക ഹെൽപ്പ്ലൈൻ നമ്പറായ 1947ലേക്ക് ആധാറുമായി ബന്ധിപ്പിച്ച ഫോണിലൂടെ എസ്എംഎശ് അയച്ചാൽ മതി.


എസ്എംഎസ് അയക്കേണ്ട് ഇങ്ങനെ


വൃച്വൽ ഐഡി ജനറേറ്റ് ചെയ്യുന്നതിനായി GVID എന്ന് ടൈപ്പ് ചെയ്ത് സ്പേസ് നൽകി നിങ്ങളുടെ ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക


വൃച്വൽ ഐഡി റിട്രീവ് വീണ്ടെടുക്കുന്നതിന് - RVID എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്പേസ് നൽകി ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക


ALSO READ : Aadhaar-SIM: ഒരു Aadhaar Card ൽ എത്ര സിമ്മുകൾ വാങ്ങാനാകും? നിങ്ങളുടെ ആധാറുമായി എത്ര നമ്പറുകൾ ബന്ധിപ്പിച്ചിട്ടുണ്ട്, അറിയാം


OTP ആവശ്യങ്ങൾക്കാണെങ്കിൽ 


ആധാർ നമ്പർ വെച്ചുള്ള ഒടിപിക്കാണെങ്കിൽ GETOTP  എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്പേസ് നൽകി ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക 


വൃച്വൽ ഐഡി വെച്ചാണെങ്കിൽ GETOTP  എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്പേസ് നൽകി ആധാറിന്റെ അവസാന ആറ് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക 


ആധാർ ലോക്ക് ചെയ്യുന്നതിന് ഇവ ചെയ്യുക.


ആധാർ ലോക്ക് ചെയ്യുന്നതിന് വൃച്വൽ ഐഡി നിർബന്ധമാണ്. അതുകൊണ്ട്  രണ്ട് പ്രാവിശ്യം എസ്എംഎസ് വരും


ALSO READ : Aadhaar Card: മൊബൈൽ നമ്പറും email ID യും എങ്ങനെ ഓൺലൈനായി Verify ചെയ്യാം?


1. GETOTP  എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്പേസ് നൽകി ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക 


2. അപ്പോൾ ഒരു ഒടിപി ലഭിക്കും.  അതിന് ശേഷം LOCKUID എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം സ്പേസ് നൽകി ലഭിച്ച ആറ് അക്കമുള്ള ഒടിപി രേഖപ്പെടുത്തി 1947 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.


അൺലോക്ക് ചെയ്യുന്നതിന്


1. GETOTP  എന്ന് ടൈപ്പ് ചെയ്തതിന് ശേഷം സ്പേസ് നൽകി ആധാറിന്റെ അവസാന ആറ് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം 1947 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക 


2. അപ്പോൾ ഒരു ഒടിപി ലഭിക്കും.  അതിന് ശേഷം UNLOCKUID എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആധാറിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം സ്പേസ് നൽകി ലഭിച്ച ആറ് അക്കമുള്ള ഒടിപി രേഖപ്പെടുത്തി 1947 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക