New Delhi: ആധാറുമായി ബന്ധപ്പെട്ട  നിരവധി സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച്‌ കേന്ദ്ര സര്‍ക്കാര്‍.... ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഈ സേവനങ്ങള്‍ ലഭ്യമാകില്ല എന്നാണ്  സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതൊക്കെ സേവനങ്ങള്‍ ആണ് നിര്‍ത്തലാക്കിയത് എന്ന് പരിശോധിക്കാം... 


1. മേല്‍ വിലാസം  തിരുത്തല്‍ 


വാലിഡേഷൻ ലെറ്റര്‍  (Validation Letter) മുഖേന ആധാര്‍ കാര്‍ഡിലെ വിലാസം അപ്ഡേറ്റു ചെയ്യുന്ന സേവനം  യുഐ‌ഡി‌എഐ.  (UIDAI) നിര്‍ത്തി വച്ചിരിയ്ക്കുക യാണ്.   ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ ഈ സേവനം ലഭ്യമാകില്ല.


എന്നാല്‍,   അംഗീകൃത രേഖകൾ ഹാജരാക്കി വിലാസം മാറ്റുവാന്‍ സാധിക്കും.     യുഐ‌ഡി‌എഐ.  (UIDAI) ഈ സേവനം അവസാനിപ്പിക്കുന്നത് വഴി  മേല്‍വിലാസത്തിന്‍റെ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക്  വിനയാകും


2.  പഴയ കാര്‍ഡുകൾ റീപ്രിൻറു ചെയ്ത് നൽകില്ല


പഴയ കാര്‍ഡുകൾ  (Aadhar Card) റീപ്രിൻറു ചെയ്ത് നൽകുന്ന സേവനം  യുഐഡിഐ  (UIDAI) താൽ‌ക്കാലികമായി നിര്‍ത്തലാക്കി.  ആധാര്‍ കാർഡ്   ഉടമകള്‍ക്ക്  കാര്‍ഡ് നഷ്ടപ്പെട്ടാൽ വീണ്ടും  കാർഡ്  അച്ചടിക്കാൻ അനുവദിച്ചിരുന്നു. എന്നാല്‍,  ഈ സേവനവും താൽ‌ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.


രാജ്യത്തെ പ്രധാന  അംഗീകൃത ഐഡൻറിറ്റി പ്രൂഫായി കണക്കാക്കുന്ന ആധാര്‍ കാര്‍ഡ് ഒട്ടുമിക്ക ഇടപാടുകൾക്കും ഇന്ന്  നിര്‍ബന്ധമാണ്. സര്‍ക്കാര്‍ സബ്‍സിഡികൾ, മറ്റ് ആനുകൂല്യങ്ങൾ, ഇടപാടുകൾ തുടങ്ങിയ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും ആധാര്‍ നിര്‍ബന്ധമാണ്. ആധാര്‍ റീപ്രിന്‍റ്  ചെയ്യാൻ സാധിക്കില്ല ആകില്ല എന്ന് വരുന്നതോടെ ആധാര്‍ കാര്‍ഡ്‌ നഷടപ്പെട്ടവര്‍ക്ക് ഏറെ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.