Name Change in Aadhar Card After Marriage: രാജ്യത്തെ ഏതൊരു പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട രേഖയാണ്  ആധാര്‍ (Aadhar Card). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ പൗരന്‍റെ തനതായ തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടുന്ന ആധാര്‍ (Aadhar Card)  ബാങ്ക് ഇടപാടുകള്‍ക്കും  സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം നേടുന്നതിനും ഏറ്റവും അത്യാവശ്യമാണ്.


വ്യക്തിയുടെ പേര്, ജനന തിയതി, ലിംഗം, മേല്‍വിലാസം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും രേഖപ്പെടുത്തിയാണ്  ആധാര്‍ നിര്‍മ്മിക്കുന്നത്.  കൂടാതെ,  ബയോമെട്രിക്  വിവരങ്ങളായി കണ്ണിലെ കൃഷ്ണമണികളുടേയും കൈ വിരല്‍ രേഖകളുമാണ് ശേഖരിക്കുന്നത്.


എന്നാല്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന  അടിസ്ഥാന വിവരങ്ങള്‍ മാറ്റുവാന്‍ സാധിക്കും.  


ഉദാഹരണമായി,  വിവാഹം കഴിഞ്ഞുള്ള  പേര്  മാറ്റം.  വിവാഹത്തിന് ശേഷം തങ്ങളുടെ പേരില്‍ മാറ്റം വരുത്തിയവര്‍ക്ക്  ആ മാറ്റം അധാറിലും ചെയ്യേണ്ടതുണ്ട്.  ഇത്തരത്തില്‍ പേര് മാറ്റുന്നത്  താരതമ്യേന എളുപ്പമുള്ള പ്രക്രിയയാണ്. ഓണ്‍ ലൈനായും ഓഫ് ലൈനായും ഇത് ചെയ്യുവാന്‍ കഴിയും.


ഓണ്‍ലൈനായി പേര് മാറ്റുന്നതിനായി ആധാര്‍ നമ്പര്‍ (Aadhar Number)  ഉപയോഗിച്ച് സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ്  (Self Service Update) പോര്‍ട്ടലില്‍ ലോഗ് ഇന്‍ ചെയ്യുക. ശേഷം  പേര് മാറ്റുവാനുള്ള അപേക്ഷ നല്‍കാം. ഇതിനായി നിങ്ങള്‍ സ്വയം അറ്റസ്റ്റ് ചെയ്ത രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പി അപ് ലോഡ്  ചെയ്യാം. നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് ഒടിപി ( OTP) വരികയും അതുപയോഗിച്ച് മാറ്റം അംഗീകൃതമാക്കുകയും   ചെയ്യാം.  ഈ പ്രക്രിയകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഫീസുകളൊന്നും നല്‍കേണ്ടതില്ല.


Also Read: Aadhar Alert...!! ആധാറുമായി ബന്ധപ്പെട്ട ഈ സേവനങ്ങൾ നിര്‍ത്തലാക്കി


ഓഫ്‌ലൈനായി ആധാറിലെ പേര് മാറ്റുന്നതിന് അടുത്തുള്ള  ആധാര്‍ എന്‍റോള്‍മെന്റ് സെന്ററിനെയാണ് സമീപിക്കേണ്ടത്.  എല്ലാ രേഖകളുടെയും ഒറിജിനല്‍ കരുതിയിരിയ്ക്കണം.  സ്‌കാന്‍ ചെയ്ത്  രേഖകള്‍ അപ്ലോഡ് ചെയ്ത് പേര് മാറ്റുന്നതായിരിയ്ക്കും. 


ഓഫ്‌ലൈന്‍ രീതിയില്‍ പേര് മാറ്റുന്നതിന് 50 രൂപയാണ്  ഫീസ് നല്‍കേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക