NDTV : എൻഡിടിവി വാങ്ങിയെന്ന് അദാനി; അങ്ങനെ ഒരു ചർച്ച പോലും നടന്നിട്ടില്ലെന്ന് ചാനൽ
Adani-NDTV : അദാനി മീഡിയ നെറ്റുവർക്കിന്റെ സഹസ്ഥാപനമായ വിസിപിഎൽ വഴിയാണ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി ഏറ്റെടുക്കുന്നത്.
ന്യൂ ഡൽഹി : പ്രമുഖ ദേശീയ മാധ്യമമായ എൻഡിടിവി (ന്യൂ ഡൽഹി ടെലിവിഷൻ ലിമിറ്റഡ്) വാങ്ങിയതായി അദാനി ഗ്രൂപ്പ്. എഎംജി മീഡിയ നെറ്റുവർക്ക് എന്ന അദാനി ഗ്രൂപ്പ് മാധ്യമ ശ്യംഘല എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. കൂടാതെ കമ്പനിയുടെ 26 ശതമാനം ഓഹരി വാങ്ങിക്കുന്നതിനായി തുറന്ന ഓഫർ അദാനി ഗ്രൂപ്പ് മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ അദാനി ഗ്രൂപ്പിന്റെ അവകാശ വാദം തള്ളികൊണ്ട് എൻഡിടിവി രംഗത്തെത്തുകയും ചെയ്തു. ഓഹരി വാങ്ങിക്കുന്നത് സംബന്ധിച്ച് എൻഡിടിവിമായിട്ടോ മാധ്യമത്തിന്റെ സ്ഥാപകരും പ്രമോട്ടറുമാരുമായ രാധിക റോയി പ്രണയി റോയി എന്നിവരുമായി ചർച്ചയോ നടന്നിട്ടില്ലയെന്ന് ചാനൽ അറിയിച്ചു.
അദാനി മീഡിയ നെറ്റുവർക്കിന്റെ സഹസ്ഥാപനമായ വിസിപിഎൽ വഴിയാണ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരി ഏറ്റെടുക്കുന്നത്. ഈ ഓഹരി ചാനലിന്റെ സ്ഥാപകരായ രാധിക റോയി-പ്രണയി റോയി ദമ്പതികളുടെ ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെയാണ്. ഇത് വിസിപിഎൽ സ്വന്തമാക്കാനുള്ള അവകാശമുണ്ട്. അത് വിസിപിൽ വിനയോഗിച്ച് ഓഹരിയുടെ 99.99 ശതമാനം ഇക്വുറ്റി സ്വന്തമാക്കിയെന്നാണ് അദാനി ഗ്രൂപ്പ് പ്രസ്താവനിയിലൂടെ അവകാശപ്പെടുന്നത്.
ALSO READ : FD Rate : അധിക പലിശ ലഭിക്കും; ഈ സ്വകാര്യ പണമിടപാട് കമ്പനികൾ തങ്ങളുടെ സ്ഥിരനിക്ഷേപങ്ങളുടെ നിരക്ക് ഉയർത്തി
എന്നാൽ വിസിപിഎൽ വായ്പ കരാർ അടിസ്ഥാനത്തിൽ മാത്രമാണ് ആർആർപിആറിനൊപ്പം 2009-10 സമയത്ത് ചേർന്നതെന്ന് എൻഡിടിവി അറിയിച്ചു. ചാനലിനോട് മാധ്യമത്തിന്റെ സ്ഥാപകരോടോ ചർച്ചയോ, സമ്മതമോ കൂടാതെയാണ് വിസിപിഎൽ തങ്ങളുടെ അധികാരം വിനയോഗിച്ചത്. ഇത് സംബന്ധിച്ച് ചാനലിന് ഇന്ന് ഓഗസ്റ്റ് 23നാണ് വിവരം ലഭിച്ചതെന്ന് എൻഡിടിവി അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക