Adani Group: ഓഹരികൾ വിൽക്കാൻ അദാനി; അംബുജ സിമന്റ്‌സ്, അദാനി പവര്‍ എന്നിവയിലെ ഓഹരികളിൽ 5% വിൽക്കുമെന്ന് റിപ്പോർട്ട്
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്റ്റോക്ക് മാർക്കറ്റിൽ അദാനി പവറിന്റെ ഓഹരികള്‍ 1.2 ശതമാനം ഇടിഞ്ഞ് 686.75 രൂപയായി.
കടബാധ്യതകൾ തീർക്കാൻ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികൾ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അംബുജ സിമന്റ്‌സ്, അദാനി പവര്‍ എന്നിവയിലെ ഓഹരികളിൽ അഞ്ച് ശതമാനം വില്‍ക്കാനാണ് നീക്കമെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്തു.
ബ്ലോക്ക് ഡീലുകള്‍ വഴിയോ ഓഫര്‍ സെയിലൂടെയോ 20,000 കോടി മൂല്യമുള്ള ഓഹരികള്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ പാദത്തിലെ കണക്കുകൾ പ്രകാരം അദാനി പവറില്‍ 72.71% ഓഹരിയും അംബുജ സിമന്റ്‌സില്‍ 70.33 % ഓഹരിയുമാണ് അദാനി ഗ്രൂപ്പിനുള്ളത്. ഇതിൽ നിന്നും അഞ്ച് ശതമാനമായിരിക്കും വിൽക്കുക.
അതേസമയം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്റ്റോക്ക് മാർക്കറ്റിൽ അദാനി പവറിന്റെ ഓഹരികള്‍ 1.2 ശതമാനം ഇടിഞ്ഞ് 686.75 രൂപയായി. അംബുജ സിമന്റിന്റെ ഓഹരികള്‍ 0.5 ശതമാനം ഉയര്‍ന്ന് 632.5രൂപയായി. 2024ല്‍ അംബുജ സിമന്റിന്റെ സ്റ്റോക്കില്‍ 18 ശതമാനം ഉയർച്ചയാണുണ്ടായത്. അദാനി പവറിന്റെ വില 30 ശതമാനമായും ഉയര്‍ന്നു.
ഓഗസ്റ്റ് അഞ്ചിന് ക്യുഐപി വഴി അദാനി എനര്‍ജി സൊലൂഷന്‍സ് 8,373 കോടി രൂപ സമാഹരിച്ചിരുന്നു. അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അംബുജ സിമന്റ്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നീ കമ്പനികളില്‍ കഴിഞ്ഞ ജൂലൈയില്‍ അദാനി ഗ്രൂപ്പ് പ്രൊമോട്ടര്‍മാര്‍ ഏകദേശം 23,000 കോടി രൂപയിലേറെ നിക്ഷേപമാണ് നടത്തിയത്. അതോടെ അംബുജ സിമന്റിന്റെ പ്രൊമോട്ടര്‍ വിഹിതം 3.59 ശതമാനത്തില്‍ നിന്ന് 70.33 ശതമാനമായി ഉയര്‍ന്നു.
അതേസമയം രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ അദാനി ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സർക്കാരിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുകയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി. അദാനിക്കെതിരെ ഹിൻഡൻബർഗ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ സെബി മേധാവി മാധവി പുരി ബുച്ചിനും ഭർത്താവ് ധവലിനും നിക്ഷേപമുണ്ടെന്നുള്ളതാണ് അതിൽ അവസാനത്തേത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.