Air India Sale: ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രത്യേക വില്‍പ്പന പ്രഖ്യാപിച്ച് എയർ ഇന്ത്യ!! ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ഇളവ് ചില പ്രത്യേക റൂട്ടുകളില്‍ മാത്രമാണ് ലഭ്യമാകുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ബുധനാഴ്ച  ഇന്ത്യ-സിംഗപ്പൂർ, ഇന്ത്യ-ബാങ്കോക്ക് റൂട്ടുകളിൽ ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. പ്രത്യേക വിൽപ്പന പ്രകാരം ലഭിക്കുന്ന ഇളവ് വളരെ കുറച്ച് ദിവസത്തേയ്ക്ക് മാത്രമേ ലഭ്യമാകൂ. പ്രത്യേക വിൽപ്പന പ്രകാരം കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് 2024 മാർച്ച് വരെ ഇക്കണോമിയിലും ബിസിനസ് ക്ലാസിലും യാത്ര ചെയ്യുന്ന യാത്രക്കാർക്കാണ് ലഭിക്കുക. 


Also Read:  ICICI Bank FD Rates: ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ പലിശ നിരക്കുകൾ അറിയാം  
 
 ഇന്ത്യ-സിംഗപ്പൂർ റൂട്ടുകളിൽ 13,330 രൂപ മുതലും ഇന്ത്യ -ബാങ്കോക്ക് റൂട്ടുകൾ 17,045 രൂപയ്ക്കും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ അറിയിയ്ക്കുന്നു. ഈ നിരക്ക് എക്കണോമി ക്ലാസ് റൗണ്ട് ട്രിപ്പിനുള്ളതാണ്. 


എയര്‍ ഇന്ത്യയുടെ ഓഫര്‍  അനുസരിച്ച് ബിസിനസ് ക്ലാസ് റൗണ്ട് ട്രിപ്പിന്, ഇന്ത്യ-സിംഗപ്പൂർ റൂട്ടുകളുടെ നിരക്ക് 70,290 രൂപയിലും ഇന്ത്യ-ബാങ്കോക്ക് റൂട്ടുകളിൽ 49,120 രൂപയിലും ആരംഭിക്കുന്നു.


എയർ ഇന്ത്യയുടെ പ്രത്യേക വിൽപ്പന: ചില പ്രധാന വിശദാംശങ്ങൾ ചുവടെ 


ഓഫര്‍ അനുസരിച്ച് യാത്രക്കാർക്ക് ഇന്ത്യ-സിംഗപ്പൂർ റൂട്ടുകളിൽ 13,330 രൂപ മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം (എക്കണോമി റൗണ്ട് ട്രിപ്പ്)


ഇന്ത്യ-ബാങ്കോക്ക് റൂട്ടുകളിൽ, നിരക്ക് 17,045 രൂപയിൽ നിന്ന് ആരംഭിക്കുന്നു (എക്കണോമി റൗണ്ട് ട്രിപ്പ്)


ബിസിനസ് ക്ലാസ് റൗണ്ട് ട്രിപ്പിന്, ഇന്ത്യ-സിംഗപ്പൂർ റൂട്ടുകളുടെ നിരക്ക് 70,290 രൂപയിൽ നിന്ന് ആരംഭിക്കുന്നു.


ബിസിനസ് ക്ലാസ് റൗണ്ട് ട്രിപ്പിന്, ഇന്ത്യ-ബാങ്കോക്ക് റൂട്ടുകളുടെ നിരക്ക് 70,290 രൂപയിൽ നിന്ന് ആരംഭിക്കുന്നു.


സിംഗപ്പൂരിൽ നിന്നോ തായ്‌ലൻഡിൽ നിന്നോ നടത്തുന്ന ബുക്കിംഗുകളിലും യാത്രക്കാർക്ക് പ്രത്യേക വിൽപ്പന നിരക്കുകളുടെ ആനുകൂല്യങ്ങൾ ലഭിക്കും


എയർ ഇന്ത്യയുടെ വെബ്‌സൈറ്റ്, ഐഒഎസ്, ആൻഡ്രോയിഡ് മൊബൈൽ ആപ്പുകൾ ഉൾപ്പെടെ എല്ലാ ചാനലുകളിലും അംഗീകൃത ട്രാവൽ ഏജന്റുമാർ വഴിയും ഓഫര്‍ ലഭ്യമാണ്.


പ്രത്യേകം ഓര്‍മ്മിക്കേണ്ടത് സീറ്റുകൾ പരിമിതമാണ് എന്നതാണ്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സീറ്റ് ഉറപ്പിക്കാം. 


2024 മാർച്ച് വരെയുള്ള യാത്രയ്‌ക്കായി ഒക്ടോബർ 18 മുതൽ 21 വരെ മാത്രമേ പ്രത്യേക വിൽപ്പന നിരക്കിലുള്ള ഫ്ലൈറ്റ് ബുക്കിംഗ് നടക്കൂ എന്ന് താൽപ്പര്യമുള്ള യാത്രക്കാർ ശ്രദ്ധിക്കേണ്ടതാണ്. ബാധകമായ എക്‌സ്‌ചേഞ്ച് നിരക്കുകളും നികുതികളും കാരണം വിവിധ നഗരങ്ങളിൽ നിരക്കുകളിൽ നേരിയ വ്യത്യാസമുണ്ടാകാം എന്നും എയർലൈൻ അറിയിയ്ക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.