ന്യൂ ഡൽഹി : 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രവാസികൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് എയർ ഇന്ത്യ. യുഎഇയിൽ നിന്നും ഇന്ത്യയിലേക്കെത്താൻ 330 ദിറഹം അതായത് 7,150 രൂപയാണ് ടിക്കറ്റ് വില. യുഎഇയ്ക്ക് പുറമെ കുവൈത്ത്, ബെഹ്റൈൻ, ഒമാൻ, ഖത്തർ,  സൗദി അറേബ്യ എന്നീ ഗർഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് എയർ ഇന്ത്യയുടെ ഓഫറിന്റെ ഗുണഫലം ലഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾക്കാണ് ഓഫർ ലഭിക്കുന്നത്. കേരളത്തിന് പുറമെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഇൻഡോർ എന്നീ വിമാനത്താവളങ്ങിലേക്കുള്ള സർവീസുകൾക്കാണ ഉളവ് ലഭിക്കുന്നത്. നേരിട്ടുള്ള സർവീസുകൾക്ക് മാത്രമാണ് ഓഫർ ബാധകമാകുക. 


ALSO READ : Dubai: അവധിക്കാലം ആഘോഷിക്കാൻ തെരഞ്ഞെടുക്കുന്ന പ്രിയ ന​ഗരമായി ദുബായ്; പാരീസിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത്


വൺ ഇന്ത്യ വൺ ഫെയർ എന്ന ആശയം സംബന്ധിച്ചാണ് എയർ ഇന്ത്യ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഓഗസ്റ്റ് എട്ട് മുതൽ ഓഗസ്റ്റ് 21-ാം തിയതിക്കുള്ളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓഫർ ലഭിക്കുന്നത്. കൂടാതെ 2022 ഒക്ടോബർ 15 വരെയുള്ള യാത്രകൾക്ക് ഓഫർ ബാധമാകുക. അതേസമയം ഈ ഓഫറിൽ നിശ്ചിത സീറ്റുകൾ മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത് ആദ്യം വരുന്നവർക്കനുസരിച്ചാകും ഓഫർ ലഭ്യമാകുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. 


ടിക്കറ്റ് നിരക്കുകൾ പരിശോധിക്കാം



എയർ ഇന്ത്യയുടെ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പിലൂടെയോ അംഗീകരാമുള്ള ട്രാവൽ ഏജന്റ്മാർ വഴിയോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാകുന്നത്. ഇതാദ്യമായിട്ടാണ് എയർ ഇന്ത്യ ഗൾഫിൽ നിന്നുള്ള യാത്ര ടിക്കറ്റുകൾക്ക് ഇത്രയ്ക്കും ആകർഷണീയമായ ഓഫറുകൾ നൽകുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.