കൊച്ചി: ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാർന്ന ഇനങ്ങള്‍ വിമാനയാത്രയ്ക്കിടെ ലഭ്യമാക്കാനായി അവാർഡ് ജേതാക്കളായ ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാൻഡായ ഗോർമേറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാർക്കായി ഗോർമേറിന്‍റെ ചൂടേറിയ ഭക്ഷണങ്ങള്‍ മുൻകൂട്ടി ബുക്കു ചെയ്യാം. മാസ്റ്റഴേ്സ് ഷെഫ് സ്പെഷ്യലുകള്‍, ലോകത്തിലെ ഏറ്റവും മികച്ച, പ്രാദേശിക വിഭവങ്ങള്‍, ഓള്‍ ഡേ ബ്രേക്ക്ഫാസ്റ്റ്, ആരോഗ്യകരമായതും ഡയബറ്റിക് സൗഹൃദപരവുമായ ഭക്ഷണങ്ങള്‍, ഫ്രഷ് ഫ്രൂട്ട്സ്, സാൻഡ് വിച്ചുകളും റോളുകളും ഡെസർട്ടുകളും തുടങ്ങിയവയെല്ലാം എയർലൈനിന്‍റെ പുതിയ കോ-ബ്രാൻഡഡ് വെബ്സൈറ്റായ airindiaexpress.com വഴി മുൻകൂട്ടി ബുക്കു ചെയ്യാനാവുന്നതാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

വിമാനത്തില്‍ നൽകുന്ന എല്ലാ ഭക്ഷണവും വൃത്തി, ഗുണമേന്മ, രുചി തുടങ്ങിയവയുടെ കാര്യത്തില്‍ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കും. നിലവിൽ ആഭ്യന്തര റൂട്ടുകളിൽ സർവീസ് നടത്തുന്ന എയർ ഏഷ്യ ഇന്ത്യയുടെ വിമാനങ്ങളിൽ ഗോർമേർ സേവനം ലഭ്യമാണ്.


വൈവിധ്യമാർന്ന താല്പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആൻഡ് ബിവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെസ്ക്കറ്റേറിയന്‍, വീഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ ഭക്ഷണങ്ങൾ ലഭിക്കുന്ന വിപുലമായ ശ്രേണിയാണ് ഗോർമേറിലൂടെ ലഭ്യമാക്കുന്നത്.


ALSO READ : Kerala Express : രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തിച്ചേരണം, ട്രെയിനെത്തുന്നതോ പാതിരാത്രിക്ക്; 'ഒച്ച് ഇഴയും പോലെ കേരള സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്'


 ഏറ്റവും മികച്ച വിഭവങ്ങള്‍ അനുഭവവേദ്യമാക്കിക്കൊണ്ട് ഇന്‍ ഫ്ളൈറ്റ് ഡൈനിങിന്‍റെ നിലവാരത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെയും എയര്‍ ഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു. പണത്തിനു മൂല്യം നല്കുന്ന സേവനങ്ങള്‍ അതിഥികള്‍ക്ക് നല്കാനുള്ള പ്രതിബദ്ധതയാണു തങ്ങള്‍ തുടരുന്നത്. ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗോർമേറിന്‍റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ തങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.


എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എ‍യർ ഏഷ്യ ഇന്ത്യ ഓപറേറ്റ് ചെയ്യുന്ന വിമാനങ്ങളിലും ഗോർമേറിന്‍റെ മെനു ലഭ്യമാകും. ആഭ്യന്തര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പും അന്താരാഷ്ട്ര വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവർക്ക് പുറപ്പെടുന്നതിന് 24 മണിക്കൂറും മുന്‍പും വരെ എയർലൈനിന്‍റെ ഏകീകൃത കസ്റ്റമർ ഇന്‍റർഫേസായ airindiaexpress.com ല്‍ ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്കു ചെയ്യാം. ഗോർമേർ അവതരിപ്പിക്കുന്നതിലൂടെ എയർ ഇന്ത്യ എക്സ്പ്രസ് അതിന്‍റെ ഭക്ഷണ ഓഫറുകൾ വിപുലീകരിക്കുകയാണ്. കോംപ്ലിമെന്‍ററി ലഘുഭക്ഷണ ബോക്സുകൾക്ക് പകരം ഗോർമേർ ഇൻ-ഫ്ലൈറ്റ് ഡൈനിംഗ് അനുഭവത്തിന്‍റെ ഭാഗമായി വൈവിധ്യമാർന്ന പ്രീ-ബുക്ക് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഡൈനിംഗ് അനുഭവം മെച്ചപ്പെടുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. 2023-നെ മില്ലറ്റ് വർഷമായി പ്രഖ്യാപിച്ച ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്‍റെ ഭാഗമായി എല്ലാ പ്രീ ബുക്ക്ഡ് മീലുകള്‍ക്കുമൊപ്പം മിക്സഡ് ബെറി റാഗി ഹൽവ ഡെസര്‍ട്ട് കോംപ്ലിമെന്‍ററിയായി ഗോർമേർ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


ഗോർമേർ സേവനം ലഭ്യമാക്കുന്നതിന്‍റെ മുന്നോടിയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപാർച്ചര്‍ ടെർമിനലില്‍ ഗോർമേർ ഭക്ഷണം രുചിക്കുന്നതിനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. എണ്ണൂറില്‍ ഏറെ യാത്രക്കാരാണ് പരിപാടിയിലൂടെ പുതിയ ഗോർമേർ മെനു രുചിച്ചത്.


ഗോർമേർ എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തുന്നതിന്‍റെ പ്രാരംഭ ആനുകൂല്യമായി ജൂലൈ അഞ്ചു വരെ പ്രീബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം ഇളവ് നല്കും. ബൈ ഓണ്‍ ബോർഡ് മെനുവിലെ തെരഞ്ഞെടുത്ത ഇനങ്ങള്‍ക്കും ഇളവുണ്ടാകും. എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ ഫ്ലൈറ്റുകളില്‍ ഈ ആനുകൂല്യ കാലാവധിയില്‍ ഗോർമേർ ഭക്ഷണങ്ങൾ മുൻകൂട്ടി ബുക്കു ചെയ്യുന്നവർക്കായിരിക്കും ആനുകൂല്യങ്ങള്‍ ലഭിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.