Airline Fare Hike : വിമാനയാത്ര നിരക്ക് വർധന; വ്യോമയാന മന്ത്രിക്ക് കത്തയച്ച് ജോൺ ബ്രിട്ടാസ് എംപി
Flight Ticket Charge Hike കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്.
തിരുവനന്തപുരം: വിമാനയാത്രക്കൂലിയിലെ അമിത വർധനയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. സംഭവത്തിൽ വൈകാതെ പ്രശ്ന പരിഹാരം കാണാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമായപ്പോൾ വിമാന കമ്പനികൾ അമിത യാത്രനിരക്കാണ് ഈടാക്കുന്നത്. കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. പലരും അവധിക്കാല യാത്രകൾ വിഷമത്തോടെ ഉപേക്ഷിച്ചു. പുതുതായി ജോലി കിട്ടിയ പലർക്കും അത് ഏറ്റെടുക്കാനാകുന്നില്ലെന്നും ബ്രിട്ടാസ് കത്തിൽ പറഞ്ഞു.
കോവിഡ് രോഗബാധയ്ക്ക് ശേഷം വിമാനക്കമ്പനികൾ മുഴുവൻ വിമാനങ്ങളും സർവീസിനായി ഇറക്കിയിട്ടില്ല. ഒപ്പം, വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയർന്നിട്ടുമുണ്ട്. ഇതാണ് അമിതമായ യാത്രക്കൂലി വർധനയ്ക്ക് കാരണമെന്നാണ് വിവരം. വ്യോമയാനമന്ത്രി വ്യക്തിപരമായി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് എം.പി അറിയിച്ചു.
ALSO READ : Flight Ticket Offer| നിങ്ങൾ വാക്സിനെടുത്തവരല്ലേ? വിമാന ടിക്കറ്റിൽ ഗംഭീര ഡിസ്കൗണ്ട് ലഭിക്കും
വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വിമാനക്കമ്പനികൾ അവരുടെ വിമാനങ്ങൾ മുഴുവൻ സർവീസിന് ഇറക്കാൻ തയ്യാറാകണം. വിമാനയാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.