ബോളിവുഡ് സെലിബ്രിറ്റികൾ അവരവരുടെ ആഡംബര കാറുകളുടെ ശേഖരം കാലത്തിന് അനുസരിച്ച് മാറ്റിക്കൊണ്ടേയിരിക്കുകയാണ്. നടൻ അജയ് ദേവ്ഗൺ 1.95 കോടി രൂപ വിലയുള്ള പുതിയ ബിഎംബ്ല്യു i7 ഇലക്ട്രിക് കാർ വാങ്ങി (എക്സ്-ഷോറൂം) എന്നതാണ് ബോളിവുഡിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. ഇന്ത്യയിലെ ബിഎംഡബ്ല്യുവിന്റെ മുൻനിര ഇവി സെഡാനാണ് പുതിയ i7. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിതേഷ് ദേശ്മുഖ്, പൂജ ബത്ര, മാധുരി ദീക്ഷിത്, മന്ദിര ബേദി, മഹേഷ് ബാബു തുടങ്ങിയ താരങ്ങൾക്കൊപ്പം അജയ് ദേവ്ഗണും ഇപ്പോൾ ഇലക്ട്രിക് വാഹനത്തിൻ്റെ ഉടമയായി മാറിയിരിക്കുകയാണ്. ഇവരിൽ റിതേഷ് ദേശ്മുഖിനും അജയ് ദേവ്ഗണിനെപ്പോലെ ബിഎംഡബ്ല്യുവിൻ്റെ തന്നെ  ആഡംബര ഇലക്ട്രിക് വാഹനമാണുള്ളത്.


ALSO READ: പഞ്ചിനും ഇ​ഗ്നിസിനും ഒത്ത എതിരാളി; വാഹന വിപണി പിടിക്കാൻ ഹ്യൂണ്ടായ് എക്സ്റ്റ‍ർ


അജയ് ദേവ്ഗണിന്റെ ബിഎംഡബ്ല്യു i7-ൽ പുതിയ ഡിസൈൻ തന്നെയാണ് ഹൈലൈറ്റ്. കിഡ്‌നിയുടെ ആകൃതിയിലുള്ള ഗ്രിൽ മുൻവശത്തിന് പ്രത്യേക ഭം​ഗി നൽകുന്നു. മുൻഭാ​ഗത്ത് പതിവുപോലെ എൽഇഡി ലൈറ്റുകളാണ് നൽകിയിരിക്കുന്നത്. ബ്ലാക്ക് സഫയർ മെറ്റാലിക്, ദ്രാവിറ്റ് ഗ്രേ മെറ്റാലിക്, ടാൻസാനൈറ്റ് ബ്ലൂ മെറ്റാലിക്, ബ്രൂക്ലിൻ ഗ്രേ മെറ്റാലിക്, കാർബൺ ബ്ലാക്ക് മെറ്റാലിക്, മിനറൽ വൈറ്റ് മെറ്റാലിക്, ഓക്സൈഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ഒന്നിലധികം നിറങ്ങളിലാണ് ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു i7 പുറത്തിറങ്ങുന്നത്. 


'i' സീരീസിലെ ഏറ്റവും ചെലവേറിയ മോഡലുകളിലൊന്നാണ് ഇപ്പോൾ അജയ് ദേവ്ഗണിന്റെ ഗാരേജിലുള്ള ബിഎംഡബ്ല്യു ഐ7. ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 12.3 ഇഞ്ച് സ്‌ക്രീനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി 14.9 ഇഞ്ച് സ്‌ക്രീനുമാണ് നൽകിയിരിക്കുന്നത്. ഇവ കർവ് സ്‌ക്രീനുകളാണെന്നതാണ് മറ്റൊരു സവിശേഷത. ബിഎംഡബ്ല്യു i7 ൽ ഏറ്റവും പുതിയ iDrive 8 സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്.  കൂടാതെ, i7 ന്റെ റൂഫിൽ ആമസോൺ ഫയർ ടിവി വഴിയുള്ള മീഡിയ സ്ട്രീമിംഗിനായി ഫോൾഡ് ചെയ്യാവുന്ന 31.3 ഇഞ്ച്, 8K സിനിമ സ്‌ക്രീൻ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. പിന്നിലെ 5.5 ഇഞ്ച് ടച്ച്‌ സ്‌ക്രീനിലൂടെ സീറ്റുകൾ, കാലാവസ്ഥ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ നിയന്ത്രിക്കാനാകും.


പുതിയ ബിഎംഡബ്ല്യു i7-ന്റെ xDrive 60 പതിപ്പിൽ ഓരോ ആക്സിലിലും ഒന്ന് വീതമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നൽകിയിട്ടുള്ളത്.  ഇവയ്ക്ക് 544 എച്ച്പിയും 745 എൻഎം ടോർക്കും ഉണ്ട്. i7-ൽ 101.7kWh ലിഥിയം-അയൺ ബാറ്ററിയാണ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. i7 ന് മണിക്കൂറിൽ 239 കിലോ മീറ്റർ വേഗതയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വാഹനത്തിന് 4.7 സെക്കൻഡിനുള്ളിൽ 100 ​​കിലോ മീറ്റർ വേഗത കൈവരിക്കാൻ കഴിയും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.