Alert...! Banking Rule Update: ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം, പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും ഈ രേഖകള്‍ അനിവാര്യം
ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ, ആധാർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
Banking Rule Update: ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം. പണം പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ, ആധാർ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ നിയമങ്ങള്‍ മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ മാസം ആദ്യമാണ് ബാങ്കിംഗ് നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. പുതിയ നിയമങ്ങള്‍ അനുസരിച്ച് 20 ലക്ഷത്തിന് മേല്‍ പണം നിക്ഷേപിക്കല്‍, പണം പിന്‍വലിക്കല്‍ തുടങ്ങിയ നടപടികള്‍ക്ക് ഇനി മുതല്‍ പാന്‍, ആധാർ തുടങ്ങിയ രേഖകള്‍ നിര്‍ബന്ധമാണ്.
ഈ നിയമം, സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. കറണ്ട് അക്കൗണ്ട് തുറക്കുന്ന സമയത്തും ഈ പുതിയ നിയമങ്ങൾ ബാധകമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (Central Board of Direct Taxes) വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു.
മുന്‍പ് പണം നിക്ഷേപിക്കുന്ന അവസരത്തില്‍ മാത്രമേ രേഖകള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. അതായത്, ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കുന്ന അവസരത്തില്‍ മാത്രമേ പാൻ കാർഡ് ആവശ്യമായിരുന്നുള്ളൂ, കൂടാതെ, റൂൾ 114 ബി പ്രകാരം പണം നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ വാർഷിക പരിധി നിശ്ചയിച്ചിരുന്നില്ല.
ഉയർന്ന തുകയുടെ പണമിടപാടുകൾ നിരീക്ഷിക്കാൻ ആദായനികുതി വകുപ്പിന് കഴിയുമെന്നതിനാൽ സാമ്പത്തിക തട്ടിപ്പുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്. കൂടാതെ, ഈ നിയമങ്ങള്‍ വഴി പണത്തിന്‍റെ ഒഴുക്ക് അതിവേഗം കണ്ടെത്താനും ആദായനികുതി വകുപ്പിന് കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...