ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ (Punjab National Bank) അക്കൗണ്ട് ഉടമകൾക്ക് ഒരു പ്രധാന വാർത്തയുണ്ട്. ബാങ്ക് FD- യുടെ (FIxed Deposite) പലിശ നിരക്കുകൾ പരിഷ്കരിച്ചു. PNB ഈ സമയം ഉപഭോക്താക്കൾക്ക് 2.9 ശതമാനം മുതൽ 5.25 ശതമാനം വരെ പലിശ ആനുകൂല്യം നൽകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ബാങ്കിൽ (PNB) 7 ദിവസം മുതൽ 10 വർഷം വരെ എഫ്ഡി ഇടാനുള്ള സൗകര്യമുണ്ട്. ബാങ്കിന്റെ പുതിയ പലിശ നിരക്ക് നമുക്കറിയാം..


Also Read: Bank Customer Alert: ഏപ്രിൽ 1 മുതൽ പഴയ ചെക്ക് ബുക്ക്- IFSC, MICR Codes എന്നിവ പ്രവർത്തിക്കില്ലെന്ന് RBI


ബാങ്ക് പലിശ നിരക്കിൽ ഭേദഗതി വരുത്തി


പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് 7 മുതൽ 45 ദിവസം വരെയുള്ള എഫ്ഡിയിൽ 2.9 ശതമാനം പലിശ ആനുകൂല്യം നൽകുന്നു. ഇതിനുപുറമെ ഒരു വർഷത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് നിങ്ങൾക്ക് 4.4% പലിശ ലഭിക്കും. ഈ പുതിയ പലിശ നിരക്കുകൾ 2021 ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നു.


ബാങ്കിന്റെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ (Punjab National Bank latest FD interest rates)


1. 7 മുതൽ 45 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് - 2.9 ശതമാനം പലിശ
2. 46 മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് - 3.25 ശതമാനം
3. 91 മുതൽ 179 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് - 3.80 ശതമാനം
4. 180 ദിവസം മുതൽ 270 ദിവസം വരെയുള്ള എഫ്ഡിയ്ക്ക് - 4.4%
5. 271 ദിവസമോ അതിൽ കൂടുതലോ എന്നാൽ ഒരു വർഷത്തിൽ താഴെയോ ആണെങ്കിൽ - 4.4%
6. ഒരു വർഷത്തെ എഫ്ഡിയിൽ - 5%
7. 1 വർഷത്തിൽ കൂടുതൽ  2 വർഷംവരെയുള്ള FD- കളിൽ - 5%
8. 2 വർഷത്തിൽ കൂടുതൽ 3 വർഷംവരെയുള്ള FD- ൽ - 5.10 ശതമാനം
9. 3 വർഷത്തിൽ കൂടുതൽ  5 വർഷംവരെയുള്ള എഫ്ഡികളിൽ - 5.25 ശതമാനം
10. 5 വർഷത്തിൽ കൂടുതലും 10 വര്ഷം വരെയുള്ള എഫ്ഡികളിൽ - 5.25 ശതമാനം


Also Read: എന്താണ് IFSC code? മാർച്ച് 1 മുതൽ ഈ 2 സർക്കാർ ബാങ്കുകളിലെ IFSC code മാറുകയാണ്, ശ്രദ്ധിക്കുക!


മുതിർന്ന പൗരന്മാർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കും (Senior citizens will get extra benefits)


പൊതുജനങ്ങളെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് ബാങ്കിൽ നിന്ന് കൂടുതൽ പലിശ ആനുകൂല്യം ലഭിക്കുന്നു. ബാങ്ക് ഈ ഉപഭോക്താക്കൾക്ക് 0.50 ശതമാനം അധിക പലിശയുടെ ആനുകൂല്യം  നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള ബാങ്ക് എഫ്ഡിക്ക് 3.4 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ ലഭിക്കും.