PAN-Aadhaar Linking: പാന്‍ - ആധാര്‍ ഉടന്‍ ലിങ്ക് ചെയ്തോളൂ, ജൂലൈ 1 മുതല്‍ പിഴ ഇരട്ടി
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, ജൂലൈ 1 മുതല്‍ PAN-Aadhaar Linking സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരികയാണ്.
PAN Aadhar Linking: കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട നിർദ്ദേശമനുസരിച്ച് പാൻ ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കില്‍ വേഗമാകട്ടെ, ജൂലൈ 1 മുതല്‍ PAN-Aadhaar Linking സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരികയാണ്.
അതായത്, ജൂലൈ 1 മുതല്‍ പാൻ ആധാർ ലിങ്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും.
പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വ്യാഴാഴ്ച അവസാനിക്കുകയാണ്. നിങ്ങള്‍ PAN കാര്‍ഡ് ആധാർ നമ്പറുമായി ഇതുവരെ ലിങ്ക് ചെയ്തിട്ടില്ല, എങ്കില്‍ ഉടന്‍ ചെയ്തോളൂ,, കാരണം, 2022 ജൂലൈ 1 മുതൽ പിഴയായി 1,000 രൂപ ഈടാക്കും.
PAN Aadhar ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ഇതിനോടകം നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ മാര്‍ച്ച് 31 വരെയാണ് സൗജന്യമായി PAN Aadhar ലിങ്ക് ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. അതിനുശേഷം PAN Aadhar ലിങ്ക് ചെയ്യുമ്പോള്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു.
ജൂണ്‍ 30 ന് 500 രൂപ പിഴയടച്ച് PAN Aadhar ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. അതായത് ജൂലൈ 1 മുതല്‍ പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് 1000 രൂപ പിഴയായി നല്‍കേണ്ടി വരും.
പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഒരിയ്ക്കല്‍ക്കൂടി അറിയാം.
1. www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2.PAN നമ്പര്‍ നല്‍കുക
3. ആധാര്‍ നമ്പര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
4. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്പര്‍ നല്‍കുക.
5 View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക ...
അവസാന തീയതിക്കകം നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ, എന്താണ് സംഭവിക്കുക? ഏതെല്ലാം വിധത്തില്‍ ഇത് നിങ്ങളെ ബാധിക്കും? അറിയാം (What will happen if not link Aadhar - PAN before March 31?)
നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തില്ലെങ്കിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളുടെ പാന്‍ കാര്‍ഡ് നിർജ്ജീവമാകും എന്നതാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് അത്യന്താപേക്ഷിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുക, ഓഹരി വിപണിയിൽ നിക്ഷേപിക്കുക ആദായനികുതി റിട്ടേണ്‍ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് ഇന്ന് പാന്‍ കാര്‍ഡ് ഏറ്റവും അത്യാവശ്യമാണ്.
നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും നിങ്ങൾ ലിങ്ക് ചെയ്‌തില്ലെങ്കിൽ, തുടർന്നുള്ള സാമ്പത്തിക ഇടപാടുകളിൽ നിങ്ങളുടെ പാൻ കാർഡ് ഹാജരാക്കാൻ കഴിയില്ല. എന്നിരുന്നാലും, സമയപരിധിക്ക് ശേഷം പിഴയടച്ച് ആധാര്‍ പാന്‍ ലിങ്ക് ചെയ്യുവാന്‍ സാധിക്കും. നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ ആധാര്‍ പാന്‍ ലിങ്ക് എത്രയും പെട്ടെന്ന് നടത്താം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...