New Delhi: SBI YONO App ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്...  9, 10 തിയതികളില്‍ അതായത് ശനിയാഴ്ചയും  ഞായറാഴ്ചയും  എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസം നേരിടുമെന്ന് ബാങ്ക് അറിയിക്കുന്നു.  SBI ട്വീറ്റിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ  അറിയിച്ചിരിയ്ക്കുന്നത്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

YONO App നവീകരണം നടക്കുന്നതിനാലാണ് ശനിയാഴ്ചയും  ഞായറാഴ്ചയും  ഡിജിറ്റൽ ബാങ്കിംഗ്  (Digital Banking) സേവനത്തിന് തടസമുണ്ടാകുക.  Maintenance work നടക്കുന്നതിനാല്‍  ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് (internet banking), യോനോ (YONO), യോനോ ലൈറ്റ് (YONO Lite), യോനോ ബിസിനസ്  (YONO Business) എന്നിവയുൾപ്പെടെ എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതില്‍ തടസം നേരിടാം. 


Also Read: RBI Monetary Policy October 2021: പണപ്പെരുപ്പം നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസവുമായി ആർബിഐ; പലിശ നിരക്കിൽ മാറ്റമില്ല


ഇന്‍റർനെറ്റ് ബാങ്കിംഗ് സേവനങ്ങൾക്ക് മുടക്കം വരുന്ന കാര്യം  ട്വിറ്ററിലൂടെയാണ്  SBI അറിയിച്ചത്.  മികച്ച സേവനം നല്‍കാന്‍ ബാങ്ക് ആഗ്രഹിക്കുന്നു, ഉപയോക്താക്കള്‍ സഹകരിക്കണമെന്നും ബാങ്ക്  അഭ്യര്‍ഥിച്ചു.


Also Read: IBPS Recruitment 2021: ബാങ്ക് ജോലി നേടാന്‍ അവസരം, 7800 Clerk post ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം


Maintenance work നടക്കുന്നതിനാല്‍  ശനിയാഴ്ച (ഒക്ടോബര്‍ 9 ) (00:20 hrs to 02.20) (120 minutes) ഞായറാഴ്ചയും  (ഒക്ടോബര്‍ 10) (23:20 hrs on 10th Oct 2021 to 1.20 hrs) (120 minutes) നും   ഡിജിറ്റൽ ബാങ്കിംഗ് സേവനത്തിന് തടസമുണ്ടാകുക. 2:40  മണിക്കൂര്‍ ആണ് പ്രവര്‍ത്തനത്തില്‍ മുടക്കം നേരിടുക.  


Also Read: SBI PO Recruitment 2021: എസ്ബിഐ പ്രൊബേഷണറി ഓഫീസർ, 2056 ഒഴിവുകള്‍, ഇപ്പോള്‍ അപേക്ഷിക്കാം


ഉപയോക്താക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ മുടക്കം  കൂടാതെ, മുന്‍ കൂട്ടി തീരുമാനിച്ച് നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും  ബാങ്ക് നിര്‍ദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.