PNB Sugam Fixed Deposit: ഉപഭോക്താക്കള്‍ക്ക് ഏറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഒരു നിക്ഷേപ പദ്ധതിയുമായി എത്തിയിരിയ്ക്കുകയാണ്  രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്  (PNB).


COMMERCIAL BREAK
SCROLL TO CONTINUE READING

നമുക്കറിയാം, സേവിം​ഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണമാണെങ്കിൽ ഏത് സമയത്ത് വേണമെങ്കിലും പിൻവലിക്കാന്‍ സാധിക്കും. എന്നാല്‍, സ്ഥിര നിക്ഷേപമാണെങ്കിൽ കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ പിഴ ഈടാക്കും. കാലാവധിക്ക് മുൻപ് പിൻവലിക്കുമ്പോൾ തുക കുറയുമെന്നതിനാൽ അത്യാവശ്യ സമയത്ത് പോലും പലരും സ്ഥിര നിക്ഷേപത്തെ തൊടാറില്ല. 


Also Read:  SBI WhatsApp Banking System: നിങ്ങളുടെ മൊബൈലിലും എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം 
 
എന്നാല്‍, ഇപ്പോള്‍  പഞ്ചാബ് നാഷണൽ ബാങ്ക് അവതരിപ്പിച്ച പുതിയ സ്ഥിര നിക്ഷേപം മികച്ച പലിശ നല്‍കുന്നതോടൊപ്പം കാലാവധിക്ക് മുൻപ് പിഴയില്ലാതെ പിൻവലിക്കാനും അനുവദിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് സു​ഗം നിക്ഷേപം  (PNB Sugam Fixed Deposit) എന്ന  പേരില്‍ ആരംഭിച്ചിരിയ്ക്കുന്ന ഈ പദ്ധതി  നല്‍കുന്ന പ്രയോജനങ്ങള്‍ ഏറെയാണ്‌. 


Also Read:  Lucky Yog In Horoscope: ഒറ്റരാത്രികൊണ്ട് കോടീശ്വരനാക്കും ജാതകത്തിലെ ഈ ശുഭ യോഗങ്ങള്‍
 
പഞ്ചാബ് നാഷണൽ ബാങ്ക് സു​ഗം നിക്ഷേപം  (PNB Sugam Fixed Deposit) പദ്ധതിയുടെ വിശദാംശങ്ങളും പലിശ നിരക്കുകളും അറിയാം.


പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ സുഗം സ്ഥിര നിക്ഷേപ സ്‌കീമിന് കീഴില്‍ നിക്ഷേപകര്‍ക്ക് കാലാവധി എത്തുന്നതിന് മുന്‍പ് തുക പിന്‍വലിക്കാന്‍ സാധിക്കും. ഭാഗികമായോ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കാം. ഭാഗികമായി പിന്‍വലിക്കുമ്പോള്‍ ബാക്കി വരുന്ന തുകയ്ക്ക് പൂര്‍ണമായ പലിശയും ലഭിക്കും. 


ഈ പദ്ധതിയില്‍ പലിശ നിരക്ക് വ്യത്യസ്ത സ്ഥിര നിക്ഷേപ സ്ലാബുകള്‍ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. തുക പിന്‍വലിക്കുന്നതോടെ സ്ഥിര നിക്ഷേപ സ്ലാബ് താഴ്ന്നാല്‍ ഈ സ്ലാബ് പ്രകാരമുള്ള പലിശ നിരക്കാണ് തുടര്‍ന്ന് ലഭിക്കുക. 


കുറഞ്ഞത് 10,000 രൂപ മുതൽ പഞ്ചാബ് നാഷണല്‍ ബാങ്ക് സുഗം സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കാം. പരമാവധി നിക്ഷേപ തുക 10 ലക്ഷം രൂപയാണ്. 


പഞ്ചാബ് നാഷണൽ ബാങ്ക് സു​ഗം നിക്ഷേപം പലിശ നിരക്ക്


7 ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് 3.50%  മുതല്‍ 7.25%  വരെ പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 4% മുതല്‍ 7.75% വരെയും സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 4.3% മുതല്‍ 8.05 ശതമാനം വരെയും പലിശ ലഭിക്കും. സാധാരണ  നിക്ഷേപകരെക്കാള്‍ 0.50 ശതമാനം പലിശ മുതിര്‍ന്ന പൗരന്മാര്‍ക്കും 0.75 ശതമാനം പലിശ സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിനും ലഭിക്കും 


റെഗുലര്‍ നിക്ഷേപകര്‍ക്ക് 1 വര്‍ഷം മുതല്‍ 665 ദിവസത്തേക്ക് 6.80 ശതമാനം പലിശ ലഭിക്കും, 666 ദിവസത്തേക്ക് 7.25 ശതമാനം പലിശയാണ് ഉയര്‍ന്ന നിരക്ക് ലഭിക്കുന്നത്. 667 ദിവസം മുതല്‍ 2 വര്‍ഷത്തേക്ക് 6.8 ശതമാനം പലിശയും 2 വര്‍ഷത്തിന് മുകളില്‍ 3 വര്‍ഷം വരെ 7 ശതമാനം പലിശ ലഭിക്കും. 5 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്ക് 6.50 ശതമാനമാണ് പലിശ നിരക്ക്. മാസത്തിലോ ത്രൈമാസത്തിലോ കാലാവധിയിലോ പലിശ വാങ്ങാൻ അവസരമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.