ട്വിറ്ററിന്റെ പിന്നാലെ ആമസോണും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുന്നു
കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാർത്തൊഴിലാളികളെ കൂടി ട്വിറ്റർ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള കൂട്ട പിരിച്ചുവിടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാർത്തൊഴിലാളികളെ കൂടി ട്വിറ്റർ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ. 50 ശതമാനത്തോളം ജീവനക്കാരെയാണ് ഇതിനോടകം ട്വിറ്റർ ഒഴിവാക്കിയത്. ഇപ്പോൾ ട്വിറ്ററിന് പുറകെ പിരിച്ചുവിടാനാണ് ആമസോൺ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചു വിടലായിരിക്കും ഇത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് പിരിച്ച് വിടൽ നടപടിയിലേക്ക് കമ്പനി കടന്നതെന്നാണ് സൂചന. എന്നാൽ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തിൽ 1.6 മില്യൻ ജോലിക്കാർ ആമസോണിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകൾ കണ്ടെത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവിൽ എന്നാൽ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഈ വർഷം ആമസോണിന്റെ ഷെയർ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നൽകിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്. എന്നാൽ ട്വിറ്ററിൽ മുന്നറിയിപ്പൊന്നും നൽകാതെയാണ് പിരിച്ചുവിടൽ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...