നിങ്ങൾക്ക് ആമസോണിൽ നിന്ന് കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്യണമെങ്കിൽ, ഇന്ന് തന്നെ അത് ഓർഡർ ചെയ്യുക, മെയ്-31-ന് ശേഷം, Amazon-ൽ നിന്ന് ഓൺലൈനായി ഓർഡർ ചെയ്യുന്നവ്ക്ക് കൂടുതൽ പണം നൽകേണ്ടിവരും. കാരണം ആമസോൺ തങ്ങളുടെ സെല്ലർ ഫീസും കമ്മീഷൻ ചാർജുകളും വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഉൽപ്പന്നങ്ങളുടെ റിട്ടേൺ ഫീയും ഇതോടൊപ്പം വർധിപ്പിക്കുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്. നിലവിൽ ആമസോണിന്റെ വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം വെണ്ടർ ഫീസും കമ്മീഷനും ആണ്. ആമസോൺ വെബ്‌സൈറ്റിൽ ഒരു ഉൽപ്പന്നം ലിസ്റ്റ് ചെയ്യുമ്പോൾ, ആ ഉൽപ്പന്നത്തിന്റെ വിൽപ്പനയിലും ലിസ്റ്റിംഗിലും ആമസോൺ നിശിച്ത നിരക്ക് ഈടാക്കുന്നു. ഈ ചാർജാണ് നിലവിൽ വർധിപ്പിക്കുന്നത്.


ഓൺലൈനിൽ വാങ്ങാൻ ചെലവേറിയ കാര്യങ്ങൾ


വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക്, മരുന്ന് എന്നിവക്ക് വില കൂടാം. നിലവിലെ എംആർപിയിൽ നിന്നും 22.5 വരെ അധികമായി കൊടുക്കേണ്ടി വരാം. എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കൂടുന്ന വില വ്യത്യാസം താഴെ ചേർക്കുന്നു.


വില എത്ര വർധിക്കും


റിപ്പോർട്ട് പ്രകാരം സെല്ലർ ഫീ 5.5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി വർധിപ്പിക്കും. അതായത് 500 രൂപയിൽ താഴെയുള്ള സാധനങ്ങൾക്ക് 60 രൂപ അധികമായി നൽകേണ്ടിവരും. അതുപോലെ, 500 ൽ കൂടുതൽ രൂപയുടെ സാധനങ്ങൾ വാങ്ങുമ്പോൾ, 15 ശതമാനം അനുസരിച്ച്, ഏകദേശം 150 രൂപ അധികം നൽകേണ്ടിവരും. 1000 രൂപയിൽ കൂടുതൽ വാങ്ങുമ്പോൾ അനുസരിച്ച്, 220 മുതൽ 250 രൂപ വരെ അധികമായി നൽകേണ്ടിവരും 22.5 ശതമാനം വർധനയാണ് ഇവിടെയും ഉള്ളത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.