Amazon Prime Day Sale July: പ്രൈം ഡേ സെയിൽ വരുന്നു, ഞെട്ടിപ്പിക്കുന്ന കിഴിവ്; ഫോണും, ടീവിയും, ലാപ്പും ഏത് വേണം
Amazon Prime Day Sale July: 2 ദിവസത്തെ ഈ വിൽപ്പനയിൽ നിങ്ങൾക്ക് ഇലക്ട്രോണിക്, ഗാഡ്ജെറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും
ഇ-കൊമേഴ്സ് സൈറ്റായ തങ്ങളുടെ എക്കാലത്തേയും ജനപ്രിയ വിൽപ്പനയായ പ്രൈം ഡേ വിൽപ്പനയ്ക്ക് ഒരുങ്ങുന്നു. ഇതിൽ കമ്പനി നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകൾ നൽകിയിട്ടുണ്ട്. 2 ദിവസത്തെ ഈ വിൽപ്പനയിൽ നിങ്ങൾക്ക് ഇലക്ട്രോണിക്, ഗാഡ്ജെറ്റുകൾ, ഗൃഹോപകരണങ്ങൾ എന്നിവയിൽ കിഴിവ് ലഭിക്കും. കൂടാതെ, ഐസിഐസിഐ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വിൽപ്പന സമയത്ത് പ്രത്യേകം 10% കിഴിവ് ലഭിക്കും. ഈ ആനുകൂല്യങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കാം.
ആമസോൺ പ്രൈം ഡേ വിൽപ്പന
ഈ വർഷം പ്രൈം ഡേ വിൽപ്പന ജൂലൈ 15 മുതൽ 16 വരെ നടക്കും. പുതിയ സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, ഗൃഹോപകരണങ്ങൾ, ഫാഷൻ, ആരോഗ്യം, ഫിറ്റ് നസ്, ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും ഉൽപ്പന്നങ്ങൾ വൻ കിഴിവോടെ വാങ്ങാൻ കഴിയും.
ഈ പുതിയ ഉൽപ്പന്നങ്ങൾ
പുതുതായി പുറത്തിറക്കിയ നിരവധി സ്മാർട്ട് ഫോണുകളുടെ വിൽപ്പനയും പ്രൈം ഡേ സെയിലിൽ ഉണ്ടായിരിക്കും. വൺപ്ലസ് നോർഡ് 3, മോട്ടോ റേസർ 40 അൾട്രാ, സാംസങ് ഗാലക്സി എം 34 5 ജി, റിയൽമി നർസോ 60 സീരീസ് ഫോണുകൾ തുടങ്ങിയ ഫോണുകളും വിൽപ്പനക്ക് എത്തുന്നുണ്ട്.
ആമസോൺ പ്രൈം അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ?
പതിവുപോലെ, ആമസോൺ പ്രൈം വരിക്കാർക്ക് അധിക ആനുകൂല്യങ്ങൾ ഇത്തവണയും ലഭിക്കും. വരിക്കാർക്ക് ഈ സെയിലിൽ ആദ്യം തന്നെ പങ്കെടുക്കാം. അതായത് ജൂലൈ 15 മുതൽ സാധാരണ യൂസർമാർക്ക് എങ്കിൽ മറുവശത്ത്, പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം മുമ്പ്, അതായത് ജൂലൈ 14 മുതൽ ഈ സെയിൽ പ്രയോജനപ്പെടുത്താം. പ്രൈം അംഗങ്ങൾക്ക് ഈ വിൽപ്പന സമയത്ത് ലഭ്യമായ എല്ലാ ഡീലുകളും കിഴിവുകളും ഒരു ദിവസം മുമ്പ് ലഭിക്കും.
എത്ര കിഴിവ് നൽകും
സ്മാർട്ട്ഫോണുകൾ, ആക്സസറികൾ - 40%
ഇലക്ട്രോണിക്സ്, ആക് സസറീസ് - 75%
വീട്ടുപകരണങ്ങൾ, അടുക്കള ഉൽപ്പന്നങ്ങൾ - 70%
സ്മാർട്ട് ടിവി, ഫ്രീസ്, എസി - 65%
Alexa, Fire TV, Echo - 55%
ഇതിനുപുറമെ, ഐസിഐസിഐ, എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് വിൽപ്പന സമയത്ത് പ്രത്യേകം 10% കിഴിവ് ലഭിക്കും.
ഈ ഉൽപ്പന്നങ്ങളിൽ വലിയ കിഴിവ് ലഭ്യമാകും
ഐഫോൺ 14 ൽ ലഭ്യമായ ഡിസ്കൗണ്ട് ഓഫറിനെക്കുറിച്ചുള്ള വിവരങ്ങൾ ആമസോൺ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. വിൽപ്പന സമയത്ത്, നിങ്ങൾക്ക് ഐഫോൺ വെറും 66,499 രൂപയ്ക്ക് വാങ്ങാൻ കഴിയും. റിയൽമി നാർസോ 60 പ്രോ 22,499 രൂപയ്ക്കും വൺപ്ലസ് നോർഡ് 3 ഫോൺ 32,999 രൂപയ്ക്കും മോട്ടറോള റേസർ 40 അൾട്രാ 82,999 രൂപയ്ക്കും ടെക്നോ കാമോൺ 20 പ്രീമിയർ ഫോൺ 28,999 രൂപയ്ക്കും സാംസങ് ഗാലക്സി എം 34 16,999 രൂപയ്ക്കും വാങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...