സാൻഫ്രാന്സിസ്കോ: ആപ്പിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടിം കുക്കിന്റെ ശമ്പളം 40 ശതമാനത്തോളം വെട്ടിക്കുറച്ച് കമ്പനി. ടിം കുക്കിന്റെ ആവശ്യപ്രകാരവും നിക്ഷേപകരുടെ നിർദ്ദേശത്തിന് പിന്നാലെയുമാണ് ശമ്പളം വെട്ടിക്കുറച്ച നടപടിയെന്നാണ് റിപ്പോർട്ട്. 49 മില്യൺ യുഎസ് ഡോളറാണ് (399 കോടി രൂപ) ടിം കുക്കിന്റെ പുതുക്കിയ ശമ്പളം. എസ്ഇസിക്ക് നൽകിയ ഫയലിംഗിൽ ആപ്പിൾ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ 49 മില്യൺ ഡോളറിൽ 3 മില്യൺ അടിസ്ഥാന ശമ്പളവും 6 മില്യമ്‍ ബോണസും 40 മില്യൺ യുഎസ് ഡോളറിന്റെ ഇക്വിറ്റി മൂല്യവുമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കൂടാതെ 2023ൽ കുക്കിന് നൽകപ്പെട്ടതും ആപ്പിളിന്റെ പ്രകടനവുമായി ബന്ധപ്പെട്ടതുമായ ഓഹരി യൂണിറ്റുകളുടെ ശതമാനം 50 ശതമാനത്തിൽ നിന്ന് 75% ആയി വർധിക്കും. 805 കോടിയോളം രൂപയായിരുന്നു (99.4 മില്യൺ ഡോളർ) ടിം കുക്കിന് മുൻപ് കിട്ടിയിരുന്ന ശമ്പളം. ഇതിൽ 3 മില്യൺ ഡോളർ അടിസ്ഥാന ശമ്പളവും ബോണസും, ഓഹരികൾ എന്നിവയുടെ രൂപത്തിൽ ഏകദേശം 83 മില്യൺ യുഎസ് ഡോളറും ഉൾപ്പെടുന്നു. അതേസമയം 2021ൽ ഇദ്ദേഹത്തിന്റെ മൊത്തം ശമ്പള പാക്കേജ് ഏകദേശം 98.7 മില്യൺ യുഎസ് ഡോളറായിരുന്നു. 


Also Read: MV Ganga Vilas: 20 ലക്ഷം രൂപയ്ക്ക് ആഡംബര കപ്പൽ യാത്ര; ഗംഗാ വിലാസിലെ ആദ്യ യാത്രക്കാർ ആരെന്നറിയാമോ?


ടിം കുക്കിന് 2022ൽ ലഭിച്ച സാലറി പാക്കേജിനെ കുറിച്ച് നിക്ഷേപകർ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളം വെട്ടിക്കുറച്ചുകൊണ്ടുള്ള നീക്കം. കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലൂക്കാ മേസ്‌ട്രി, ജനറൽ കൗൺസൽ കേറ്റ് ആഡംസ്, റീട്ടെയിൽ മേധാവി ഡെയ്‌ഡ്രെ ഒബ്രിയൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെഫ് വില്യംസ് എന്നിവരുടെ ശമ്പള വിവരവും ആപ്പിൾ വെളിപ്പെടുത്തി. എക്‌സിക്യൂട്ടീവുകൾക്കെല്ലാം ഏകദേശം 27 മില്യൺ ഡോളർ ആണ് ശമ്പളമായി നൽകുന്നത്. ഇതിൽ മുൻ വർഷത്തേക്കാൾ നേരിയ വർധനവുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.