ഇലക്ട്രിക്ക് സ്കൂട്ടറുകൾ‍ ഇഷ്ടമാണോ? എങ്കിൽ ഇതാ നിങ്ങൾക്ക് അനുയോജ്യമായ സ്റ്റൈലൻ ലുക്കിലുള്ള ചില സ്കൂട്ടറകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ്. ആതർ എനർജി മൂന്ന് പുതിയ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കി. ഒന്ന് 450S, രണ്ട് 450X എന്നിങ്ങനെ രണ്ട് വ്യത്യസ്ത മോഡലുകളാണ്. ഇത് വ്യത്യസ്ത ബാറ്ററി പാക്കുകളും സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. 1,29,999 രൂപയാണ് ആതർ 450S ന്റെ വില. 2.9kWh, 3.7kWh ബാറ്ററികളുമായി വരുന്ന 450X-ന് യഥാക്രമം 1,38,000 രൂപയും 1,44,921 രൂപയുമാണ് വില. 


COMMERCIAL BREAK
SCROLL TO CONTINUE READING

Ather 450S ന്റെ സവിശേഷതകൾ


പുതിയ 450S സ്‌കൂട്ടറിൽ 2.9kWh ബാറ്ററി പായ്ക്കുണ്ട്. ഇത് 115 കിലോമീറ്റർ IDC റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ സ്‌കൂട്ടർ 0-40 സ്പീഡ് 3.9 സെക്കൻഡിൽ കവർ ചെയ്യുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഈ സ്കൂട്ടർ പൂർണ്ണമായി ചാർജ് ചെയ്യാൻ 8 മണിക്കൂറും 36 മിനിറ്റും എടുക്കും. 450S-ന് പുതിയ 7.0 ഇഞ്ച് ഡീപ് വ്യൂ ഡിസ്‌പ്ലേയുണ്ട്.


Ather 450X (2.9kWh) ന്റെ സവിശേഷതകൾ


ഈ ഇ-സ്കൂട്ടർ 2.9kWh ബാറ്ററി പാക്കും 5.4kW മോട്ടോറുമായാണ് വരുന്നത്. ഫുൾ ചാർജിൽ ആണെങ്കിൽ 115 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. പൂർണ്ണമായി ചാർജ് ചെയ്യാൻ 8 മണിക്കൂറും 36 മിനിറ്റും എടുക്കും. ഈ വേരിയന്റിന് ഡീപ്പ് വ്യൂ ഡിസ്പ്ലേയ്ക്ക് പകരം 7.0 ഇഞ്ച് ടച്ച്സ്ക്രീൻ ലഭിക്കുന്നു.


ALSO READ: 24 ജിബി റാമുള്ള വൺ പ്ലസ് ഫോൺ ഉടൻ വിപണിയിലേക്ക്; ആദ്യം ലോഞ്ചാവുന്നത് ചൈനയിൽ


ആതർ 450X (3.7kWh)ന്റെ മറ്റു സവിശേഷതകൾ
 
മികച്ച ബാറ്ററി പാക്കും 6.4kW ഇലക്ട്രിക് മോട്ടോറും ഉള്ള ഈ സ്‌കൂട്ടർ 150 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ വേരിയന്റ് 5 മണിക്കൂറും 45 മിനിറ്റും കൊണ്ട് ചാർജ് ചെയ്യാം. ഇതിന്റെ പരമാവധി വേഗത 450S, 450X (2.9kWh) ന് തുല്യമാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റും ഇതിലുണ്ട്.


ഫീച്ചറുകൾ
 
മൂന്ന് സ്കൂട്ടറുകളും നിരവധി പൊതു സവിശേഷതകൾ പങ്കിടുന്നുണ്ട്. ഉദാഹരണത്തിന് ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്ക് സസ്പെൻഷൻ യൂണിറ്റുകളും മൂന്നിലും ഉപയോഗിച്ചിരിക്കുന്നു. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾ ഉണ്ട്. എല്ലാ സവിശേഷതകളും മികച്ചതുമായ ബ്രേക്കിംഗ് സിസ്റ്റമാണ് ഇവയ്ക്ക്. ഈ മോഡലുകൾ 12 ഇഞ്ച് 90/90 ഫ്രണ്ട്, 100/80 പിൻ ട്യൂബ്ലെസ് ടയറുകളിൽ ഓടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.