ഇന്നത്തെ കാലത്ത് എടിഎമ്മിലൂടെ പണമിടപാടുകൾ നടത്തുന്നത് സർവ്വ സാധാരണമാണ്. എവിടെയെങ്കിലും പോകുമ്പോഴും മറ്റും കയ്യിൽ പണം സൂക്ഷിക്കുന്നതിന് പകരം എവിടെ നിന്നും ഇഷ്ടാനുസരണം പണമിടപാടുകൾ നടത്താം എന്നതാണ് എടിഎമ്മുകൾ ഇത്രയധികം ജനപ്രിയമാകാൻ കാരണം. എന്നാൽ ഇനി പണമിടപാടുകൾക്ക് മാത്രമല്ല സ്വർണ്ണം വാങ്ങാനും വിൽക്കാനും എടിഎമ്മുകൾ ഉപയോഗിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎം യാഥാർഥ്യമാകുകയാണ്.  ഹൈദരാബാദിലാണ് ആദ്യ ഗോൾഡ് എടിഎം എത്തുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഗോൾഡ്‌സിക്ക ലിമിറ്റഡാണ് ഇന്ത്യയിലെ ആദ്യ ഗോൾഡ് എടിഎമ്മുമായി എത്തിയിരിക്കുന്നത്. സ്വർണം വാങ്ങാൻ മാത്രമല്ല വിൽക്കാനും കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഗോൾഡ് എടിഎം ആയിരിക്കും ഇത്. ഈ എടിഎമ്മുകൾ വഴി സ്വർണ്ണം വാങ്ങാൻ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഉപയോഗിക്കാവുന്നതാണ്. മറ്റ് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ ഗോൾഡ് എടിഎമ്മിലൂടെ എളുപ്പത്തിൽ സ്വർണം വാങ്ങുന്നതിനായി പ്രീ-പെയ്ഡ്, പോസ്റ്റ്-പെയ്ഡ് സ്മാർട്ട് കാർഡുകളും ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നു.


ALSO READ : Zomato: 'പത്ത് മിനിറ്റിൽ ഭക്ഷണമെത്തും'; അൾട്രാ ഫാസ്റ്റ് ഫുഡ് ഡെലിവറിക്ക് ഒരുങ്ങി സൊമാറ്റോ


ഇന്ത്യയിൽ ഉടനീളം ഒരു വര്‍ഷത്തിനുള്ളിൽ 3,000 ഗോൾഡ് എടിഎമ്മുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളിൽ 3000 ഗോൾഡ് എടിഎമ്മുകൾ തുറക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ചെന്നൈ ആസ്ഥാനമായുള്ള ട്രൂനിക്സ് ഡാറ്റാവെയർ എൽഎൽപിയുമായി ചേര്‍ന്നാണ് ഇന്ത്യയിലെ  ആദ്യ ഗോൾഡ് എടിഎം പ്രവര്‍ത്തനങ്ങൾക്കായി കമ്പനി സഹകരിക്കുന്നത്. ധനകാര്യ മേഖലയിലെ വിവിധ ആവശ്യങ്ങൾക്കും ബാങ്കിങ് സേവനങ്ങൾക്കും കമ്പനി സോഫ്റ്റ്‌വെയർ സൊല്യൂഷനുകൾ നൽകുന്നു. ആഗോളതലത്തിൽ നിരവധി ബാങ്കുകൾക്ക് സുരക്ഷിതമായ സേവനങ്ങൾ നൽകുന്ന കമ്പനികളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.


അഞ്ച് കിലോഗ്രാം സ്വർണം വീതമാണ് ഓരോ മെഷീനിലും നിക്ഷേപിക്കുക. ഇവയിൽ നിന്നും ഉയര്‍ന്ന ഗുണനിലവാരമുള്ള, ബിഐഎസ് ഹാൾമാർക്ക്ഡ് സ്വര്‍ണമാണ് ലഭിക്കുക. 0.5 ഗ്രാം മുതൽ 100 ഗ്രാം വരെ സ്വർണം വിതരണം ചെയ്യാൻ ഈ യന്ത്രത്തിന് സാധിക്കുന്നതാണ്. ഓരോ ദിവസത്തെയും മാർക്കറ്റ് വില അനുസരിച്ചാകും സ്വര്‍ണം ലഭ്യമാകുക. മറ്റ് ഉത്പന്നങ്ങൾ വാങ്ങുന്നത് പോലെ തന്നെ എല്ലാവർക്കും സ്വർണ്ണം വാങ്ങാനുള്ള സൗകര്യവും ലഭിക്കുന്നു. ഓരോ ഗ്രാം സ്വർണ്ണവും മെഷീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും. സ്വര്‍ണ്ണത്തിന്റെ ഗുണനിലവാരം, തൂക്കം, സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകൾ ഒഴിവാക്കാനാണ് പ്രോട്ടോടൈപ്പ് മെഷീനുകളിൽ പ്രവർത്തിപ്പിക്കുന്നത്.


ALSO READ : Netflix: പാസ് വേർഡ് ഷെയർ ചെയ്യുന്നത് നിർത്തിക്കോ! നെറ്റ്ഫ്ലിക്സ് തരും വമ്പൻ പണി


ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഓരോ ദിവസവും വില കുതിക്കുമ്പോഴും സാധാരണക്കാർക്ക് പോലും പ്രിയമേറിയ ഈ ലോഹത്തിന് അനുദിനം ഡിമാൻഡ് ഉയരുന്നുമുണ്ട്. ഭൂരിഭാഗം ഇറക്കുമതിയും ആഭരണ വ്യവസായത്തിന് വേണ്ടിയാണ്. ഉപയോഗിക്കുന്നത്. രാജ്യത്ത് സ്വർണ്ണത്തിനുള്ള ഈ ഡിമാൻഡ് കണക്കിലെടുത്താണ് എല്ലാ വിഭാഗം ആളുകൾക്കും ചെറിയ അളവുകളിൽ പോലും സ്വർണം വാങ്ങുന്നത് എളുപ്പമാക്കാനായി ഗോൾഡ് എടിഎമ്മുമായി കമ്പനി രംഗത്ത് എത്തുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.