New Delhi: ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍  പുതിയ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി എസ്ബിഐ.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ -  എസ്‌ബി‌ഐ (State Bank of India - SBI) പുറത്തിറക്കിയ പുതിയ കസ്റ്റമർ കെയർ നമ്പറിലൂടെ അക്കൗണ്ട് ഉടമകൾക്ക്  ബാങ്കുമായി ബന്ധപ്പെട്ട അവരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും.  


“ഫോൺ ബാങ്കിംഗ് മെച്ചപ്പെട്ടു..! എസ്ബിഐ കോൺടാക്‌റ്റ് സെന്‍ററിന്  ഡയൽ ചെയ്യാൻ എളുപ്പമുള്ള  പുതിയ നമ്പർ ലഭിച്ചു".   എസ്ബിഐ നൽകുന്ന നിരവധി സേവനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് പുതിയ കസ്റ്റമർ കെയർ നമ്പർ ഉപയോഗിക്കാം. 


എസ്ബിഐ (SBI) യുടെ പുതിയ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പർ  (SBI New Toll-Free Customer Care Number)


Also Read: SBI Big Alert...!! ATM തട്ടിപ്പ് തടയാന്‍ OTP അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനവുമായി SBI


SBI  ട്വീറ്റിലൂടെ   ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന്  ഉപഭോക്താക്കൾക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന  പുതിയ കസ്റ്റമർ കെയർ നമ്പറും ബാങ്ക് വെളിപ്പെടുത്തി. 
“ഞങ്ങളെ 1800 1234 എന്ന ഈസിയായ  ടോൾ ഫ്രീ നമ്പറിൽ  വിളിച്ച്  SBI നല്‍കുന്ന നിരവധി സേവനങ്ങളെക്കുറിച്ച് അറിയാനും, സംശയങ്ങള്‍ ദൂരീകരിക്കാനും സാധിക്കും".   എസ്ബിഐ ട്വീറ്റിൽ പറഞ്ഞു.
 
SBI യുടെ പുതിയ കസ്റ്റമർ കെയർ നമ്പറിന്‍റെ പ്രത്യേകത ഈ നമ്പര്‍  ടോൾ ഫ്രീയാണ് എന്നതാണ്.  അതായത്, ഈ  നമ്പറിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കുമായി അവരുടെ ചോദ്യങ്ങൾ സൗജന്യമായി ഉന്നയിക്കാനാകും. 


പുതിയ ടോൾ ഫ്രീ നമ്പറിന് പുറമേ, ബാങ്കിംഗ് എളുപ്പവും സുരക്ഷിതവുമാക്കുന്നതിനായി എസ്ബിഐ മറ്റ് നിരവധി സേവനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. . 


ബാങ്കിംഗ് എന്നത്തേക്കാളും സുരക്ഷിതമാക്കാൻ എസ്ബിഐ അടുത്തിടെ  OTP അടിസ്ഥാനമാക്കിയുള്ള ATM പണം പിൻവലിക്കൽ അവതരിപ്പിച്ചു. നിലവിൽ, എസ്ബിഐ എടിഎമ്മുകളിൽ ഇടപാടുകൾ നടത്താൻ ഉപഭോക്താക്കൾക്ക് ഒടിപി  അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം ഉപയോഗിക്കാം. എന്നിരുന്നാലും, മറ്റ് ബാങ്ക് എടിഎമ്മുകളിൽ എസ്ബിഐ ഉപഭോക്താക്കൾക്ക് അത്തരം സൗകര്യങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.