ഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിക്കുമ്പോൾ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. ഒരു വലിയ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്ന വേളയിൽ, അതിനെ മറികടക്കാൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ത് മാന്ത്രികത ആയിരിക്കും ഒരുക്കുക എന്നറിയാനാണ് കാത്തിരിപ്പ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ബജറ്റ് കാലങ്ങളും സാധാരണക്കാരെ സംബന്ധിച്ച് വില വർദ്ധന എന്ന ഭയത്തിന്റേതാണ്. വാഹന മേഖലയിൽ ആണെങ്കിൽ പ്രത്യേകിച്ചും. ബജറ്റിന് മുമ്പും പിമ്പും അല്ലെങ്കിൽ ബജറ്റ് നിർദ്ദേശം നടപ്പിലാക്കപ്പെടുന്നതിന് മുമ്പും പിമ്പും എന്ന രീതിയിൽ വാഹന നിർമാതാക്കാൾ വിൽപന മേളകൾ തന്നെ സംഘടിപ്പിക്കും. ഈ കേന്ദ്ര ബജറ്റ് വാഹന വിലയെ എങ്ങനെ ബാധിക്കും എന്നാണ് ഓട്ടോമൊബൈൽ മേഖല സസൂക്ഷ്മം നിരീക്ഷിക്കുന്നത്.


പെട്രോളിയം ഇന്ധനങ്ങളുപയോഗിക്കുന്ന വാഹനങ്ങൾ എന്നും വൈദ്യുതി വാഹനങ്ങൾ എന്നും വാഹനങ്ങൾ തരംതിരിക്കപ്പെടുന്ന ഒരു കാലം കൂടിയാണിത്. നിലവിൽ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് സർക്കാർ സബ്‌സിഡിയും ലഭ്യമാണ്. ഗ്രീൻ എൻജി എന്നത് സർക്കാരിന്റെ പ്രഖ്യാപിത നയവും ആണ്. പെട്രോളിയം ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വില കൂടുമോ, ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയുമോ? എന്തായാലും വിവരങ്ങൾ അറിയാൻ ഇനി അധികം കാത്തിരിക്കേണ്ട കാര്യമില്ല.


വാഹന വില മാത്രമല്ല, വാഹന നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടേയും സ്‌പെയർ പാർട്‌സുകളുടേയും വിലയും ഈ മേഖലയ്ക്ക് നിർണായകമാണ്. അതുപോലെ തന്നെയാണ് ഇറക്കുമതി ചെയ്യേണ്ട വാഹന ഭാഗങ്ങളുടെ തീരുവയും. വാഹന വില കൂട്ടാതെ, ഇപ്പറഞ്ഞവയുടെ വിലയിലോ തീരുവയിലോ വർദ്ധന വന്നാലും അത് ഉപഭോക്താക്കളെ ബാധിക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.