Pulsar N150: ലുക്കിലും വർക്കിലും കരുത്തൻ; പുത്തൻ പൾസർ N150 ഇന്ത്യയിൽ അവതരിപ്പിച്ച് ബജാജ്
New Bajaj Pulsar N150 specs: 14.5 പി എസ് പവറും 13.5 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന ഒരു പവർഹൗസാണ് പുതിയ ബജാജ് പൾസർ N150.
പ്രശസ്ത വാഹന നിർമ്മാണ കമ്പനിയായ ബജാജ് ഓട്ടോ പുതിയ പൾസർ N150 ഇന്ത്യയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകളുമായാണ് ഇത്തവണ ബജാജ് പുത്തൻ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. വൈബ്രന്റ് ഡിസൈൻ, മസ്‌കുലർ ടാങ്ക്, സ്‌പോർട്ടിയർ അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവ ഒറ്റ നോട്ടത്തിൽ തന്നെ വാഹനത്തെ ആകർഷകമാക്കി മാറ്റുന്നു. ബെല്ലി പാൻ, ഫ്രണ്ട് ഫെയറിംഗ്, ഫ്രണ്ട് ഫെൻഡർ തുടങ്ങിയ ഫ്ലോട്ടിംഗ് ബോഡി പാനലുകൾ ഗംഭീരമായ ലുക്കാണ് വാഹനത്തിന് നൽകുന്നത്.
“ഇരുപത് വർഷം മുമ്പ് ഞങ്ങൾ ആദ്യത്തെ പൾസർ 150 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കി. അത് എൻട്രി ലെവൽ സ്‌പോർട് ബൈക്കിംഗ് വിഭാഗത്തിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. അതിനു ശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 150 സിസി ബൈക്കായി പൾസർ മാറി. N150യുടെ അഗ്രസീവ് സ്‌റ്റൈലിംഗ്, സെഗ്‌മെന്റ്- ലീഡിംഗ് ഫീച്ചറുകൾ, മികച്ച ഓൺ-റോഡ് പ്രകടനം, ആകർഷകമായ വില എന്നിവയാണ് സവിശേഷത. യാത്രയുടെ സന്തോഷം എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ പുതിയ ബൈക്ക് ആ ദൗത്യത്തിന്റെ സാക്ഷ്യമാണ്.“ ബജാജ് ഓട്ടോ മോട്ടോർസൈക്കിൾസ് പ്രസിഡന്റ് സാരംഗ് കാനഡെ പറഞ്ഞു.
ALSO READ: എന്നാരംഭിക്കും ബിഗ് ബില്യൺ ഡേയ്‌സ്? സ്മാർട്ട് ഫോണുകളുടെ കിഴിവുകൾ പുറത്തു വിടുന്ന തീയ്യതികൾ ഇതാ
പെർഫോർമൻസ്: പുതിയ ബജാജ് പൾസർ N150, 14.5 പി എസ് പവറും 13.5 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കുന്ന ഒരു പവർഹൗസാണ്. ഏത് റൈഡിംഗ് സാഹചര്യത്തിലും റൈഡർമാർക്ക് ബൈക്കിന്റെ അത്ഭുതകരമായ പ്രകടനം അനുഭവിക്കാൻ കഴിയും. റൈഡർ സേഫ്റ്റിയുടെ കാര്യത്തിൽ പൾസർ N150 യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. സിംഗിൾ - ചാനൽ എബിഎസ് മികച്ച ബ്രേക്കിംഗ് നിയന്ത്രണവും ട്രാക്ഷനും വാഗ്ദാനം ചെയ്യുന്നു. റൈഡർമാർക്ക് ഏത് ബുദ്ധിമുട്ടുള്ള റോഡും എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കുന്നു. പവർ, കൃത്യത, സുരക്ഷ എന്നിവയുടെ സമന്വയമായ പൾസർ N150 റൈഡിംഗ് എക്സ്പീരിയൻസിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു.
ഫീച്ചറുകൾ: പുതിയ ബജാജ് പൾസർ N150 ശൈലിയിലും പ്രവർത്തനക്ഷമതയിലും മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. മികച്ച ഹാൻഡിലിംഗിനായി പിന്നിൽ മോണോ - ഷോക്ക് സസ്‌പെൻഷൻ, സ്‌പോർട്ടി അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ് എന്നിവ വാഹനത്തിന്റെ സൗന്ദര്യം മാത്രമല്ല പെർഫോർമൻസും വർദ്ധിപ്പിക്കുന്നു. കൂടാതെ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് എടുത്തുപറയണ്ട അത്യാധുനിക സവിശേഷതയാണ്. വീതിയേറിയ 120 ക്രോസ്-സെക്ഷൻ പിൻ ടയർ കുറ്റമറ്റ രീതിയിലുള്ള സ്ഥിരത നൽകുന്നു.
സ്റ്റൈൽ: പൾസർ N150യടെ കളർ കോംബിനേഷൻ 'സർജിക്കൽ പ്രിസിഷൻ', 'കോൺട്രാസ്റ്റിംഗ് ഫിനിഷസ്' എന്നീ തീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്രാഫിക് സ്കീം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ആവേശമുണർത്തുന്ന ഫീച്ചറുകളും പുതിയ തലത്തിലുള്ള പരിഷ്‌ക്കരണങ്ങളുമുള്ള പൾസർ N150 ആദ്യ കാഴ്ചയിൽ തന്നെ വിസ്മയിപ്പിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. റേസിംഗ് റെഡ്, എബോണി ബ്ലാക്ക്, മെറ്റാലിക് പേൾ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിൽ ബൈക്ക് ലഭ്യമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...