തിരുവനന്തപുരം : ഇലക്ട്രിക് വാഹനങ്ങൾക്കും ഇനി മുതൽ ബജാജ് ഫിനാൻസ് വായ്പ നൽകും . ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ  ബി  വൈ ഡി ക്കാണ്  ഇനി മുതൽ ബജാജ് ഫിനാൻസ് വായ്പ നൽകും .ഇത് സംബന്ധിച്ച് ബജാജ് ഫിനാൻസ് ലിമിറ്റഡും പ്രമുഖ ചൈനീസ് വാഹന നിർമ്മാതാക്കളായ ബി വൈ ഡി യും  തമ്മിൽ ധാരണപത്രം ഒപ്പിട്ടു.നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ബി വൈ ഡി യുടെ 2 കാറുകൾക്കും പുതിയ വായ്പ സൗകര്യം ലഭ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത കണക്കിലെടുത്താണ് ബജാജ് ഫിനാൻസ് നിർണായക  ചുവടുവെപ്പ് നടത്തുന്നതെന്ന് ബജാജ് ഫിനാൻസ് എസ് എം ഇ വിവാഹത്തിന്റെ  പ്രസിഡൻറ് സിദ്ധാന്ത് ദദ്ദ്വാൾ പറഞ്ഞു.ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനം വാങ്ങുന്നത് കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് ബജാജ് ഫിനാൻസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ബി വൈ ഡി ഇന്ത്യയുടെ വൈസ് പ്രസിഡണ്ട് സഞ്ജയ് ഗോപാലകൃഷ്ണനും ചടങ്ങിൽ സന്നിഹിതനായിരുന്നു. ബി വെ ഡി യുടെ ഇന്ത്യയിലെ വിപണി വർദ്ധിപ്പിക്കാൻ  ബജാജ് ഫിനാൻസ്മായുള്ള സഹകരണം സഹായകരമാകുമെന്ന് സഞ്ജയ് ഗോപാലകൃഷ്ണൻ പറഞ്ഞു.ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ലളിതമായി വായ്പ ലഭ്യമാക്കുക എന്നതാണ് ബജാജ് ഫിനാൻസ് ലക്ഷ്യം വയ്ക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.