Viral Message: ബാങ്കിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) കാലാകാലങ്ങളിൽ നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാറുണ്ട്.  KYC, പാന്‍ - ആധാര്‍ ലിങ്ക് തുടങ്ങിയ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ആവശ്യ നിര്‍ദ്ദേശങ്ങള്‍ സമയാസമയങ്ങളില്‍ RBI നല്‍കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Wrestlers' Protest Update: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കുടുംബത്തിന് മേല്‍ സമ്മര്‍ദ്ദം, വെളിപ്പെടുത്തി സാക്ഷി മാലിക്  


എന്നാല്‍ അടുത്തിടെ ഒരു സന്ദേശം വൈറലായിരുന്നു. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒരു സന്ദേശം ആയിരുന്നു അത്. അതായത്, പരമാവധി ബാങ്ക് ബാലന്‍സ് സംബന്ധിച്ച് പുതിയ നിയമം ആര്‍ബിഐ പ്രഖ്യാപിച്ചതായി ആയിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്.


Also Read:  DMK Vs BJP: തമിഴ് നാട്ടില്‍ പോര് മുറുകുന്നു, സ്റ്റാലിനെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അണ്ണാമലൈ  


വൈറൽ സന്ദേശം അനുസരിച്ച്, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പരമാവധി ബാങ്ക് ബാലൻസ് തുകയ്ക്ക് പുതിയ നിയമം പ്രഖ്യാപിച്ചു. നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ 30,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ അത് ക്ലോസ് ചെയ്യേണ്ടി വരും എന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ബാങ്ക് അക്കൗണ്ട് ബാലൻസുമായി ബന്ധപ്പെട്ട് വൈറലായ ഈ സന്ദേശത്തിന് പിന്നിലെ വാസ്തവം അറിയാം. 


ഉപഭോക്താക്കളുടെ ബാങ്ക് ബാലൻസ് സംബന്ധിച്ച് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചതായും നിങ്ങളുടെ അക്കൗണ്ടിൽ 30,000 രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് ശക്തികാന്ത ദാസ് പ്രഖ്യാപിച്ചതായി പറയുന്ന സന്ദേശത്തിന്‍റെ സത്യാവസ്ഥ ഇതാണ്. അതായത് ഈ സന്ദേശം പൂര്‍ണ്ണമായും വ്യാജമാണ് എന്ന്   PIB ഫാക്റ്റ് ചെക്ക് കണ്ടെത്തി. അത്തരത്തില്‍ ഒരു തീരുമാനവും RBI കൈക്കൊണ്ടിട്ടില്ല എന്ന് PIB വ്യക്തമാക്കി. 
 
"ഏതെങ്കിലും അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിൽ 30,000 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ അയാളുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം നടത്തിയതായി ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നു. ഈ വാർത്ത തികച്ചും വ്യാജമാണ്. ആർബിഐ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല,”പിഐബി ട്വീറ്റ് ചെയ്തു.



PIB മുഖേന സന്ദേശങ്ങൾ എങ്ങനെ വസ്തുതാപരമായി പരിശോധിക്കാം


നിങ്ങൾക്ക് സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, നിങ്ങൾക്ക്  അതിന്‍റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും. ഇത്തരം, വ്യാജവാർത്തകളിൽ നിന്ന് വിട്ടുനിൽക്കാനും ഈ വാർത്തകൾ ആരുമായും പങ്കുവെക്കരുതെന്നും കേന്ദ്രസർക്കാർ നിർദേശിക്കുന്നുണ്ട്. ഇത്തരം വാർത്തകൾ ആരുമായും പങ്കുവയ്ക്കരുത് എന്നും  ഏതെങ്കിലും വൈറൽ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയണമെങ്കിൽ 918799711259 എന്ന ഈ മൊബൈൽ നമ്പറിലേക്ക് ഒരു WhatsApp സന്ദേശം അയയ്‌ക്കാം.  അല്ലെങ്കില്‍ socialmedia@pib.gov.in എന്നതിലേയ്ക്ക് മെയിൽ ചെയ്യാമെന്നും PIB അറിയിയ്ക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.