Bank Alert: നിങ്ങള്‍ SBI, PNB, Bank of Baroda, ICICI ബാങ്ക് ഉപഭോക്താവാണോ? എങ്കില്‍ ബാങ്കിംഗ് സംബന്ധമായ നിയമങ്ങളില്‍ വന്നിരിയ്ക്കുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി 1 മുതലാണ്‌ ഈ മാറ്റങ്ങള്‍ നിലവില്‍ വന്നിരിയ്ക്കുന്നത്‌.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ IMPS ഇടപാട് അപ്‌ഡേറ്റുകൾ മുതൽ ബാങ്ക് ഓഫ് ബറോഡയിലെ ചെക്ക് ക്ലിയറൻസ് നിയമങ്ങളിലെ മാറ്റങ്ങൾ വരെ... ഈ മാസം മുതൽ സാധാരണക്കാരന്‍റെ പോക്കറ്റിനെ ബാധിക്കുന്ന ഒരു കൂട്ടം പുതിയ  നിയമങ്ങളെക്കുറിച്ച്  വിശദമായി അറിയാം.  


ബാങ്ക് ഓഫ് ബറോഡ പോസിറ്റീവ് പേ സിസ്റ്റം (Bank of Baroda positive pay system) 


ചെക്ക് ക്ലിയറൻസുമായി ബന്ധപ്പെട്ട നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തിയിരിയ്ക്കുകയാണ്  ബാങ്ക് ഓഫ് ബറോഡ.  BOB നല്‍കുന്ന വിവരമനുസരിച്ച്, ഫെബ്രുവരി 1 മുതൽ ചെക്ക് പേയ്‌മെന്റിന് വെരിഫിക്കേഷൻ ആവശ്യമാണ്. ''ഗുണഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകളെ സംബന്ധിച്ച് ഞങ്ങൾക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു. അതിലൂടെ, സിടിഎസ് ക്ലിയറിങ് മുഖേന പണമടയ്ക്കുന്ന സമയത്ത് (കൗണ്ടറിലും ഇത് ബാധകമാണ്) നിങ്ങളുടെ ബേസ് ബ്രാഞ്ച് വഴി വീണ്ടും സ്ഥിരീകരണമൊന്നും നടത്താതെ തന്നെ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ പാസാക്കാനാകും,'' ബാങ്ക് ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഐഎംപിഎസ് പരിധി ഉയർ ത്തി (State Bank of India IMPS limit hike)


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) പണം കൈമാറ്റം സംബന്ധിച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  അതനുസരിച്ച് SBI അതിന്‍റെ IMPS ഇടപാടുകളുടെ പരിധി വര്‍ദ്ധിപ്പിച്ചു.  ഇത് പ്രകാരം എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് പകരം അഞ്ച് ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.   ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യോനോ എന്നിവ മുഖേന ഡിജിറ്റലായി നടത്തുന്ന 5 ലക്ഷം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകള്‍ക്ക് സേവന ചാര്‍ജുകള്‍ ഈടാക്കില്ലെന്ന് ബാങ്ക് അടുത്തിടെ ഒരു പ്രസ്താവനയില്‍ അറിയിച്ചു.


എന്നാൽ, 1,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ ബാങ്ക് ശാഖകള്‍ വഴി നടത്തുകയാണെങ്കിൽ ബാധകമായ ജിഎസ്ടിയ്ക്കൊപ്പം സേവന നിരക്കും ഈടാക്കുമെന്ന് ബാങ്ക് അറിയിച്ചു.  ജിഎസ്ടി ഒഴികെ പുതിയ ഐഎംപിഎസ് സ്ലാബിന് കീഴിൽ പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള സേവന നിരക്കുകൾ എസ്ബിഐ 20 രൂപയായി നിശ്ചയിച്ചു. 2 ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക്, ബാങ്ക് ₹2 മുതൽ 12 വരെ സേവന ചാർജും ജിഎസ്ടിയും ഈടാക്കും


പഞ്ചാബ് നാഷണൽ ബാങ്ക് മിനിമം പരിധി (Punjab National Bank minimum limit) 


ഫെബ്രുവരി 1 മുതൽ പഞ്ചാബ് നാഷണൽ ബാങ്ക് സുപ്രധാനമായ ഒരു നിയമംപ്രാബല്യത്തില്‍ വരുത്തി. PNBയുടെ പുതിയ നിയമം അനുസരിച്ച് ഡെബിറ്റ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ഏതെങ്കിലും തവണകളോ നിക്ഷേപങ്ങളോ പരാജയപ്പെടുകയാണെങ്കിൽ, അതിന് 250 രൂപ നൽകേണ്ടി വരും. അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഇല്ലാത്തതിനാൽ ഇഎംഐ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്ക്കാന്‍ കഴിയാതെ വന്നാലാണ് ബാങ്ക്  പിഴ ഈടാക്കുക. നേരത്തെ ഡെബിറ്റ് മുടങ്ങിയാൽ 100 ​​രൂപ ഈടാക്കിയിരുന്നു. ഡിമാൻഡ് ഡ്രാഫ്റ്റ് റദ്ദാക്കിയാൽ 150 രൂപ അടയ്‌ക്കേണ്ടി വരും. ഇതിന് മുമ്പ് 100 രൂപ മാത്രമാണ് ഈടാക്കിയിരുന്നത്.


ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഫീസ് (ICICI Bank credit cards fee) 


ICICI Bank എല്ലാ ക്രെഡിറ്റ് കാർഡുകളുടെയും ഫീസ് വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി 10 മുതൽ ഇടപാടുകാർ 2.50% ഇടപാട് ഫീസ് നൽകണം. ചെക്ക് അല്ലെങ്കിൽ ഓട്ടോ ഡെബിറ്റ് റിട്ടേണുകളുടെ കാര്യത്തിൽ, കുടിശ്ശികയുള്ള മൊത്തം തുകയുടെ 2% ചാർജും ബാങ്ക് പ്രഖ്യാപിച്ചു. അതിനുപുറമെ, ഉപഭോക്താവിന്‍റെ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 50 രൂപയും ജിഎസ്ടിയും ഡെബിറ്റ് ചെയ്യും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.