Bank Deposit Insurance Scheme: നിക്ഷേപത്തിന് സുരക്ഷ, ബാങ്ക് പൊളിഞ്ഞാല്‍ നിക്ഷേപകന് ലഭിക്കും 5 ലക്ഷം രൂപ...!!
ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് മുങ്ങിയാലും നിക്ഷേപകന് നഷ്ടം സംഭവിക്കില്ല. ബാങ്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് (Bank Deposit Insurance) സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിയ്ക്കുന്നത്.
New Delhi: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഉറപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബാങ്ക് മുങ്ങിയാലും നിക്ഷേപകന് നഷ്ടം സംഭവിക്കില്ല. ബാങ്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് (Bank Deposit Insurance) സംബന്ധിച്ച നിര്‍ണ്ണായക പ്രഖ്യാപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിയ്ക്കുന്നത്.
രാജ്യത്തെ ബാങ്കിംഗ് മേഖലയ്ക്കും രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ആശ്വാസം നല്‍കുന്ന ഈ വാര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്. അതായത്, ബാങ്ക് നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
Also Read: IndiGo: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് തകര്‍പ്പന്‍ ഓഫറുകളുമായി ഇൻഡിഗോ എയർലൈന്‍സ്
പതിറ്റാണ്ടുകളായി തുടരുന്ന വലിയൊരു പ്രശ്‌നത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയിരിയ്ക്കുന്നത്. ആരുടെയെങ്കിലും അബദ്ധം മൂലം ബാങ്ക് മുങ്ങിയാലും നിക്ഷേപകന് നഷ്ടം സംഭവിക്കില്ല, ഇതിലൂടെ നിക്ഷേപകർക്ക് അവരുടെ പണത്തിന് സുരക്ഷിതത്വം ലഭിക്കുമെന്നും ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.
ഈ പുതിയ പ്രഖ്യാപനം നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുമെന്നും ബാങ്ക് മുങ്ങിയാലും നിക്ഷേപകരുടെ പണം മുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ബാങ്കിന് സാമ്പത്തിക പ്രശ്നമുണ്ടായാല്‍ നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ തിരികെ ലഭിക്കുമെന്നും 98 ശതമാനം ആളുകൾക്കും ഈ സൗകര്യം ലഭ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബാങ്ക് പരിഷ്‌കരണ രംഗത്തെ വലിയ ചുവടുവയ്പായാണ് ഈ തീരുമാനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...