Bank Holidays January 2022: ജനുവരി 11 മുതല്‍ 5 ദിവസത്തേയ്ക്ക് ബാങ്കുകൾക്ക് അവധി, ഓൺലൈൻ ബാങ്കിംഗ് 24/7 പ്രവർത്തിക്കും
ജനുവരിയിലെ ഈ ആഴ്ച ബാങ്ക് സന്ദര്‍ശിക്കുന്നതിന് മുന്‍പ് നിങ്ങളുടെ പ്രദേശത്തെ ബാങ്കിന് അവധിയാണോ എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഈ ആഴ്ച അതായത് ജനുവരി 11 മുതല്‍ 5 ദിവസത്തെയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
Bank Holidays In January 2022: ജനുവരിയിലെ ഈ ആഴ്ച ബാങ്ക് സന്ദര്‍ശിക്കുന്നതിന് മുന്‍പ് നിങ്ങളുടെ പ്രദേശത്തെ ബാങ്കിന് അവധിയാണോ എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഈ ആഴ്ച അതായത് ജനുവരി 11 മുതല്‍ 5 ദിവസത്തെയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
അവധി ദിവസങ്ങളിൽ ഇടപാടുകാർക്ക് ബാങ്ക് ശാഖകളിൽ പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല. എന്നാൽ അവർക്ക് ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ, ATM, മൊബൈൽ ബാങ്കിംഗ് എന്നിവയ്ക്ക് തടസമുണ്ടാകില്ല.
ബാങ്ക് ജീവനക്കാര്‍ക്ക് പുതുവർഷത്തിന്‍റെ ആദ്യ മാസം അതായത് 2022 ജനുവരിയിൽ 16 ദിവസത്തെ അവധിയാണ് ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തിറക്കിയ ബാങ്ക് ഹോളിഡേ ലിസ്റ്റ് (Bank Holiday List) അനുസരിച്ച്, ജനുവരിയിൽ വാരാന്ത്യങ്ങൾ ഒഴിവാക്കിയാല്‍ 9 ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. ബാങ്കുകള്‍ക്ക് അവധിയാണ് എങ്കിലും ഓൺലൈൻ ബാങ്കിംഗ് സേവനങ്ങൾ അവധി ദിവസങ്ങളിലും 24/7 പ്രവർത്തിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.
Also Read: Bank Holidays In January 2022: ജനുവരിയിൽ 16 ദിവസം ബാങ്കുകൾക്ക് അവധി, നിങ്ങളെ ബാധിക്കുമോ, അറിയാം
ഈ ആഴ്ച മൊത്തം 5 ദിവസത്തേക്ക് ബാങ്കുകൾ പ്രവര്‍ത്തിക്കില്ല എങ്കിലും, എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പറഞ്ഞ 5 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിരിക്കില്ല എന്നത് നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഈ ആഴ്ചയിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ, ലിസ്റ്റ് പരിശോധിക്കുക.
1. ജനുവരി 11, 2022: ഐസ്വാളിൽ മിഷനറി ദിനത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
2. ജനുവരി 12, 2022: കൊൽക്കത്തയിൽ സ്വാമി വിവേകാനന്ദന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ബാങ്കുകൾക്ക് അവധിയായിരിക്കും.
Also Read: Earn Money Idea: 786 സീരീസിലുള്ള ഈ നോട്ടുകള്‍ കൈവശമുണ്ടോ? നിമിഷങ്ങള്‍ക്കകം ലക്ഷാധിപതിയാകാം .!!
3. ജനുവരി 14, 2022: അഹമ്മദാബാദിലും ചെന്നൈയിലും മകരസംക്രാന്തി/പൊങ്കൽ തലേന്ന് ബാങ്കുകൾ അടഞ്ഞുകിടക്കും.
4. ജനുവരി 15, 2022: ഉത്തരായന പുണ്യകാല മകര സംക്രാന്തി ഉത്സവം മാഘേ സംക്രാന്തി/ സംക്രാന്തി/ പൊങ്കൽ/ തിരുവള്ളുവർ ദിനം ബെംഗളൂരു, ചെന്നൈ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
8. ജനുവരി 16 , 2022: ഞായറാഴ്ച ബാങ്കുകൾക്ക് അവധി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...