Bank Holidays May 2022 : ഈദ്, ബുദ്ധ പൂർണിമ ഉൾപ്പെടെ മെയ് മാസത്തിൽ 11 ദിവസം ബാങ്ക് പ്രവർത്തിക്കില്ല
May Bank Holidays നാല് ദേശീയ പ്രദേശിക അവധികൾക്കൊപ്പം ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് മെയ് മാസത്തിൽ 11 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്.
ന്യൂ ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സർക്കളികളുടെ 2022 മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്ത് വിട്ടു. വിവിധ നഗരങ്ങളിലെ സർക്കിളുകളിലായി 11 ദിവസങ്ങളാണ് ഈ മാസം ബാങ്കുകൾ അടച്ചിടുന്നത്.
നാല് ദേശീയ പ്രദേശിക അവധികൾക്കൊപ്പം ഞായറാഴ്ചകളും രണ്ട്, നാല് ശനിയാഴ്ചകളും ഉൾപ്പെടെയാണ് മെയ് മാസത്തിൽ 11 ദിവസം ബാങ്ക് സേവനം ഇല്ലാതാകുന്നത്. ഈ ദിവസങ്ങളിൽ ബാങ്കുകളിൽ നേരിട്ട് ചെന്നുള്ള സേവനം ഉണ്ടായിരിക്കുന്നതല്ല. എന്നാൽ ഓൺലൈൻ സേവനങ്ങൾക്ക് യാതൊരു തടസം ഉണ്ടായിരിക്കുന്നതല്ല.
ALSO READ: എങ്ങനെ പണം ലാഭിക്കാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അവധി ദിവസങ്ങളുടെ പട്ടിക
മെയ് 1- ഞായർ അവധി
മെയ് 2 - ഈദ് അവധി (കേരളത്തിൽ സർക്കിളുകളിൽ മാത്രം)
മെയ് 3- ഈദ്, ഭഗവാൻ ശ്രീ പരുശുരാമൻ ജയന്തി, ബാസവ ജയന്തി, അക്ഷയ തൃതീയ അവധി (കേരളത്തിലെ സർക്കിളുകൾ ഒഴികെ ബാക്കിയെല്ലാ സർക്കിളുകളിലും അവധി)
മെയ് 8- ഞായർ
മെയ് 9 - രവീന്ദ്രനാഥ് ടാഗോർ ജന്മദിനം (കൊൽക്കത്ത സർക്കിളിൾ മാത്രം അവധി)
മെയ് 14 - രണ്ടാം ശനി
മെയ് 15 - ഞായർ
മെയ് 16- ബുദ്ധ പൂർണിമ (അഗർത്തല, ബേലപൂർ, ഭോപാൽ, ചണ്ഡിഗഡ്, ഡെറാഡൂൺ, ജമ്മു, കാൻപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂ ഡൽഹി, രായിപൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നീ സർക്കിളുകളാണ് അവധി)
മെയ് 22 - ഞായർ
മെയ് 28 - നാലാം ശനി
മെയ് 29 - ഞായർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.