Good News for BOB Custmers: ഭവനവായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത! പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് ബറോഡ
Good News for BOB Custmers: ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്. ഭവന വായ്പാ പലിശ നിരക്ക് കുറച്ചത് കൂടാതെ, വായ്പകളുടെ പ്രോസസിംഗ് ചാർജുകളിൽ 100% ഇളവും ബാങ്ക് നല്കുന്നു
BOB Update: നിങ്ങള്‍ക്ക് ഹോം ലോണ്‍ എടുക്കാന്‍ പ്ലാന്‍ ഉണ്ട് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ സഹായകരമാണ്. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ്ബറോഡ (Bank of Baroda - BOB) ഭവനവായ്‌പ പലിശ നിരക്ക് 40 ബേസിസ് പോയിന്‍റ് കുറച്ച് 8.5 ശതമാനമാക്കി.
കൂടാതെ, 8.40% മുതൽ ആരംഭിക്കുന്ന എംഎസ്എംഇ വായ്പാ പലിശ നിരക്കും ബാങ്ക് കുറച്ചു. രണ്ട് ഓഫറുകളും 2023 മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഞായറാഴ്ചയാണ് ഭവനവായ്പ പലിശ നിരക്ക് കുറച്ചത് സംബന്ധിച്ച് ബാങ്ക് അറിയിപ്പ് പുറത്തുവിട്ടത്. കുറഞ്ഞ നിരക്കില്‍ ഭവനവായ്പ നേടുവാനുള്ള സൗകര്യം മാര്‍ച്ച് 31 വരെ ലഭ്യമാണ്.
ഭവന വായ്പാ 40 ബിപിഎസ് കുറച്ച് 8.5% ആയി പരിഷ്ക്കരിച്ചു. 8.5 ശതമാനത്തിൽ ആരംഭിക്കുന്ന പുതിയ ഭവനവായ്പ നിരക്ക് പുതിയ ഭവനവായ്പകൾക്കും ബാലൻസ് ട്രാൻസ്ഫറുകൾക്കും ഹോം ഇംപ്രൂവ്‌മെന്‍റ് ലോണുകൾക്കും അപേക്ഷിക്കുന്ന വായ്പക്കാർക്ക് ലഭ്യമാണ്. ഈ നിരക്ക് വായ്പക്കാരന്‍റെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധിപ്പിച്ചിരിക്കുന്നു.
Also Read: Solution for Job Problems: തൊഴിൽരംഗത്തും ബിസിനസിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരിഹാരമുണ്ട്
അതേസമയം, 8.40% മുതൽ ആരംഭിക്കുന്ന എംഎസ്എംഇ വായ്പാ പലിശ നിരക്കും ബാങ്ക് കുറച്ചിരിയ്ക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് പരിഷ്ക്കരിച്ച പലിശ നിരക്ക് 2023 മാർച്ച് 5 മുതൽ പ്രാബല്യത്തിൽ വന്നിരിയ്ക്കുകയാണ്. പക്ഷേ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, 2023 മാർച്ച് 31 വരെ പരിമിത കാലത്തേയ്ക്കാണ് ഇതിന് സാധുത എന്നതാണ്.
ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത് എന്ന് അധികൃതര്‍ അവകാശപ്പെട്ടു. ഭവന വായ്പാ പലിശ നിരക്ക് കുറച്ചത് കൂടാതെ, ഭവനവായ്പകളുടെ പ്രോസസിംഗ് ചാർജുകളിൽ 100% ഇളവും എംഎസ്എംഇ വായ്പകളിൽ 50% പ്രോസസിംഗ് ചാർജ്ജ് ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഭവന വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ബാങ്ക് ഓഫ് ബറോഡയെ സമീപിക്കാം. BOB വായ്പാ നിരക്ക് കുറച്ചത് നിങ്ങള്‍ക്ക് വലിയ സാമ്പത്തിക നേട്ടം ഉറപ്പാക്കും...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...