Bank Strike: രാജ്യവ്യാപക ബാങ്ക് പണിമുടക്ക്, ശനിയാഴ്ച ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും
നവംബര്‍ 19, ശനിയാഴ്ച്ച രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ( All India Bank Employees` Association (AIBEA) അംഗങ്ങളാണ് ഒരു ദിവസത്തെ പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
New Delhi: നവംബര്‍ 19, ശനിയാഴ്ച്ച രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ ATM, ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുമെന്ന് റിപ്പോര്‍ട്ട്. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ( All India Bank Employees' Association (AIBEA) അംഗങ്ങളാണ് ഒരു ദിവസത്തെ പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
IBA ആന്‍ഡ് മാനേജ്‌മെന്‍റുകളുമായുള്ള ചർച്ചകളുടെ ഫലം തൃപ്തികരമല്ലാത്ത സാഹചര്യത്തില്‍ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയന്‍റെ തീരുമാനമെന്ന് എഐബിഇഎ അറിയിച്ചു.
അതേസമയം, എഐബിഇഎ ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്കിന് യുണൈറ്റഡ് ഫോറവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് ഫോറത്തിന്‍റെ യോഗത്തിൽ കൈക്കൊണ്ട തീരുമാനമനുസരിച്ച്, എഐബിഇഎയുടെ സമരത്തിനും ആവശ്യങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ബാങ്ക് യൂണിയൻ പറഞ്ഞു. പരസ്പര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യൂണിയന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും യുഎഫ്ബിയു നേതാക്കള്‍ പറഞ്ഞു.
Also Read: Shraddha Murder Case: കൊലയാളിയെ പരസ്യമായി തൂക്കിലേറ്റാന്‍ ആവശ്യപ്പെട്ട് ശിവസേന
AIBEA നവംബർ 19 ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്യാന്‍ കാരണം?
ബാങ്ക് യൂണിയനുകളില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച് ഇരകളാക്കുന്നതിൽ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത് എന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.
അടുത്തിടെയായി, ജീവനക്കാരുടെ നേര്‍ക്ക് ഉണ്ടാകുന്ന അതിക്രമ സംഭവങ്ങള്‍ വർദ്ധിക്കുക മാത്രമല്ല, ഇതിലെല്ലാം പൊതുവായ ഒരു സംഗതി കാണുവാന്‍ കഴിയുന്നുണ്ട്. അതായത്, ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യൂണിയനില്‍ സജീവമായ അംഗങ്ങളാണ് എന്നതാണ് അത്. അതിനാല്‍, AIBEA ഇത്തരത്തിലുള്ള സംഭവങ്ങളെ ചെറുക്കാനും തിരിച്ചടിക്കാനും ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് ഈ പണിമുടക്ക്.
നിരവധി ബാങ്കുകള്‍ എഐബിഇഎ യൂണിയൻ നേതാക്കളെ പിരിച്ചുവിടുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. സൊനാലി ബാങ്ക്, എംയുഎഫ്ജി ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് എന്നിവയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോയത് എന്നും വെങ്കിടാചലം പറഞ്ഞു. നിരവധി ബാങ്കുകള്‍ ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവ നിരവധി ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് കരാര്‍ ജോലിക്കാരെ നിയമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവംബർ 19ലെ ബാങ്ക് സമരത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം?
തങ്ങളുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് 2022 നവംബർ 19 ന് പണിമുടക്ക് നടത്താൻ AIBEA യുടെ ജനറൽ സെക്രട്ടറി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് നോട്ടീസ് നൽകിയതായി ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.
പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിന്‍റെ എല്ലാ ശാഖകളുടെയും ഓഫീസുകളുടെയും സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടികൾ ബാങ്ക് സ്വീകരിക്കുന്നുണ്ടെങ്കിലും സമരം യാഥാർത്ഥ്യമായാൽ ബ്രാഞ്ചുകളുടെയും ഓഫീസുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നും അധികൃതര്‍ പറയുന്നു.
നവംബർ 19 മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ചയാണ്. ബാങ്ക് യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ഇടപാടുകള്‍ മുന്‍പേ നടത്താനായി ഉപഭോക്താക്കള്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...