Bank Holidays In March 2023: ഈ ആഴ്ച 5 ദിവസം ബാങ്കുകള്‍ക്ക് അവധി!! നിങ്ങളുടെ പ്രദേശത്ത് ഈ അവധി ബാധകമോ? അറിയാം
Bank Holidays In March 2023: മാര്‍ച്ച് മാസത്തില്‍ RBI ബാങ്ക് അവധി പട്ടിക പ്രകാരം രാജ്യത്തുടനീളം ഏകദേശം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. സംസ്ഥാനങ്ങളെയും അവരുടെ പൊതു അവധി ദിനങ്ങളെയും ആശ്രയിച്ച് അവധി ദിവസങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Bank Holidays In March 2023: ഉത്തരേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ഹോളി ഈ ആഴ്ചയില്‍ 7, 8, തിയതികളിലാണ് ആഘോഷിക്കുന്നത്. അതിനാല്‍ ഈ ദിവസങ്ങളില്‍ രാജ്യത്തെ പല സ്ഥലങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. ഇത്തവണത്തെ ഹോളി ആഘോഷത്തിന്‍റെ തിയതികള്‍ ചില സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്.
RBI നല്‍കിയിരിയ്ക്കുന്ന ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക അനുസരിച്ച് മാര്‍ച്ച് 7, 8 തിയതികളില്‍ പല നഗരങ്ങളിലും ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കും. മാര്‍ച്ച് മാസത്തില്‍ RBI ബാങ്ക് അവധി പട്ടിക പ്രകാരം രാജ്യത്തുടനീളം ഏകദേശം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. സംസ്ഥാനങ്ങളെയും അവരുടെ പൊതു അവധി ദിനങ്ങളെയും ആശ്രയിച്ച് അവധി ദിവസങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Also Read: Solution for Job Problems: തൊഴിൽരംഗത്തും ബിസിനസിലും പ്രശ്നങ്ങൾ നേരിടുന്നുണ്ടോ? പരിഹാരമുണ്ട്
രാജ്യത്തെ ഈ നഗരങ്ങളിൽ മാർച്ച് 7-ന് ബാങ്ക് അവധി
ഹോളിക ദഹനോടനുബന്ധിച്ച് ചില സംസ്ഥാനങ്ങളിൽ മാര്‍ച്ച് 7 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. ബേലാപൂർ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, പനാജി, റാഞ്ചി, ശ്രീനഗർ എന്നീ പ്രദേശങ്ങളിലാണ് മാര്‍ച്ച് 7 ന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
Also Read: Amitabh Bachchan Injured: ഷൂട്ടിംഗിനിടെ അമിതാഭ് ബച്ചന് പരിക്ക്
ഈ നഗരങ്ങളിൽ മാർച്ച് 8, 9 തീയതികളിൽ ബാങ്ക് അവധി
അഗർത്തല, അഹമ്മദാബാദ്, ഐസ്വാൾ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക് എന്നീ നഗരങ്ങളിൽ മാർച്ച് 8 ന് ബാങ്കുകൾ അടച്ചിടും.
2023 മാർച്ച് 9-ന്, ഹോളി ആഘോഷത്തിന്‍റെ രണ്ടാം ദിവസമായതിനാല്‍ ബീഹാറിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
അതുകൂടാതെ, മാര്‍ച്ച് 11 മാസത്തിലെ രണ്ടാം ശനിയാഴ്ചയും മാർച്ച് 12 ഞായറാഴ്ചയുമായതിനാല്‍ ഈ ദിവസങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
നിങ്ങളുടെ പ്രദേശത്തെ ബാങ്ക് അവധി ദിനങ്ങള്‍ മനസിലാക്കി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...