Newdelhi: സ്ഥിര നിക്ഷേപമെന്നത് എല്ലാവർക്കും ധൈര്യം നൽകുന്ന കാര്യമാണ്. ചിലവാക്കുന്ന തുകക്ക് ആനുപാതികമായി നിക്ഷേപിക്കാൻ പറ്റിയാൽ ഒരു ഘട്ടമെത്തുമ്പോൾ നമ്മുക്ക് സാമ്പത്തികമായി സ്ഥികത ഉണ്ടക്കാനാവും.


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ സഥിര നിക്ഷേപങ്ങളും മികച്ച പലിശയും അന്വേഷിക്കുന്നവർക്കായി ഒരു കിടിലൻ പാക്കേജ് ഐസിഐസിഐ മുന്നോട്ട് വെക്കുന്നുണ്ട്. അതാണ് ഐസിഐസിഐ ഗോൾഡൻ ഇയേഴ്സ് എഫ്ഡി മുതിർന്ന പൗരന്‍മാര്‍ക്കുള്ളതാണ് പദ്ധതി. ഒക്്‌ടോബറില്‍ കാലവധി കഴിഞ്ഞെങ്കിലും ഏപ്രില്‍-8 വരെ സ്കീമിൽ ചേരാൻ കാലാവധി ബാങ്ക് നീട്ടിയിട്ടുണ്ട്‌.


എന്താണ് ഗുണം


നിലവിൽ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാൾ അധിക പലിശയാണ് സ്കീമിൽ ബാങ്ക് നൽകുന്നത്. അഞ്ച് മുതൽ 10 വർഷം വരെയാണ് സ്കീമിൽ നിക്ഷേപിക്കാനുള്ള കാലാവധി. രണ്ട് കോടിക്കുള്ളിൽ എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. നിക്ഷേപത്തിന് പ്രതിവർഷം 6.30 രൂപ പലിശ ലഭിക്കും.


പ്രത്യേകം ലോണും


നിക്ഷേപത്തിൽ നിന്നും ലോണും സ്കീമിൽ ലഭ്യമാണ്. ക്രെഡിറ്റ് കാർഡ് ഫെസിലിറ്റിയും കമ്പനി ഇത്തരത്തിൽ ജീവനക്കാർക്കായി ഒരുക്കുന്നുണ്ട്.വീ കെയർ എന്ന പേരിൽ മുതിർന്ന  പൗരന്‍മാർക്കായി ഒരുക്കുന്ന എസ്ബിഐയുടെ സ്ഥിര നിക്ഷേപ പദ്ധതിയുടെയും കാലാവധി ഇതിനോടകം നീട്ടിയിട്ടുണ്ട്. ഇതിലും അഞ്ച് വർഷമോ അതിലധികമോ ആണ് നിക്ഷേപ കാലാവധിയായി ബാങ്ക് പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.