ഓൺലൈൻ പേയ്മെന്റുകൾ വന്നതോടെയാണ് ആളുകളുടെ സാമ്പത്തിക ഇടപാടുകൾ സൗകര്യപ്രദമായത്. എന്നാൽ ഇത് വഴി തട്ടിപ്പുകാരുടെയും എണ്ണം കൂടി.  ഇൻറർ നെറ്റ് നമ്മുക്ക് നൽകിയ സംഭാവന കൂടിയാണി സൈബർ കുറ്റവാളികൾ. ആളുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊള്ളയടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും സാധാരണമായ അഞ്ച് ഓൺലൈൻ പേയ്മെന്റ് തട്ടിപ്പുകളെ കുറിച്ച് ഇവിടെ പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

1) പിഷിംഗ് 


വ്യാജ ലിങ്കുകൾ രൂപീകരിച്ച് ആളുകളിലേക്ക് എത്തിച്ച് അവർ ക്ലിക്ക് ചെയ്യുന്നതിലൂടെ വിവരങ്ങൾ അടിച്ച് മാറ്റുരയാണ് ഇവരുടെ ലക്ഷ്യം. ലോഗിൻ ക്രെഡൻഷ്യലുകൾ, സാമ്പത്തിക വിവരങ്ങൾ എന്നിവ കൈക്കലാക്കുകയാണ് ലക്ഷ്യം. ഇതിനായി വ്യാജ ഇ-മെയിലുകൾ, വെബ്സൈറ്റുകൾ എന്നിവ ഇവർ ഉപയോഗിക്കാറുണ്ട്.


2) ഐഡൻ്റിറ്റി


മറ്റൊരാളുടെ വ്യാജ ഐഡൻ്റിറ്റി നിർമ്മിച്ച് ഇത്തരത്തിൽ അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കുക, തട്ടിപ്പുകൾ നടത്തുക, പണം കടം ചോദിക്കുക, സാമൂഹിക മാധ്യമങ്ങളിൽ ഐഡികൾ നിർമ്മിക്കുക, ഡീപ്പ് ഫേക്ക് വീഡിയോകൾ വഴി സംസാരിക്കുക എന്നിവയും ഇതിൻറെ ഭാഗമാണ്.


3) ഒടിപി തട്ടിപ്പ്


ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഡെലിവറി നൽകുന്നതിനാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ആരംഭിച്ചത്. എന്നാൽ ഇത് മനസ്സിലാക്കുന്ന സൈബർ തട്ടിപ്പുകാർ ഒടിപി ആവശ്യപ്പെട്ട് ഉപഭോക്താക്കളെ വിളിക്കുന്നതാണ് രീതി. ഒടിപി ലഭിച്ചാൽ വ്യക്തി വിവരങ്ങൾ അടക്കം കൈവശപ്പെടുത്തുന്നതാണ് രീതി.


4) വ്യാജ ക്യുആർ കോഡ്


ആളുകളിൽ നിന്ന് പണം തട്ടാൻ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന ഏറ്റവും പുതിയ രീതികളിലൊന്നാണ് ക്യുആർ കോഡ് തട്ടിപ്പുകൾ. വ്യാജ വെബ്സൈറ്റുകളും ഉത്പന്നങ്ങളും ഉണ്ടാക്കി. ക്യൂ ആർ കോഡുകൾ വഴി പെയ്മൻറ് നടത്തുമ്പോഴാണ് ആളികൾ പലപ്പോഴും തട്ടിപ്പ് അറിയുന്നത് അപ്പോഴേക്കും പൈസ പോയിട്ടുണ്ടാവും.


5) യുപിഐ തട്ടിപ്പ്


യുപിഐ പിൻ സ്കാനർ എന്നിവ പങ്കിടാൻ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വിവരങ്ങൾ കൈക്കലാക്കുന്ന രീതിയാണിത്.  പലപ്പോഴും ആളുകൾ ഇത്തരക്കാരുടെ വലയിൽ വീണു പോവുയും വിവരങ്ങൾ കൈമാറുകയും ചെയ്യും. ഇതിന് വലിയ വില തന്നെ കൊടുക്കേണ്ട് വന്നേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.