Airtel Recharge: 49 രൂപയുടെ പ്ലാന്‍ നിര്‍ത്തി എയര്‍ടെല്‍, വെറും 79 രൂപയ്ക്ക് ലഭിക്കും പുതിയ അടിപൊളി പ്ലാന്‍
Pre paid പ്ലാനുകളില്‍ മാറ്റം വരുത്തി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ (Bharti Airtel). കമ്പനിയുടെ പുതിയ തീരുമാനമനുസരിച്ച് 49 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ (Pre paid plan) ഇനി ലഭിക്കില്ല.
Mumbai: Pre paid പ്ലാനുകളില്‍ മാറ്റം വരുത്തി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ (Bharti Airtel). കമ്പനിയുടെ പുതിയ തീരുമാനമനുസരിച്ച് 49 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ (Pre paid plan) ഇനി ലഭിക്കില്ല.
അധികം ആവശ്യമില്ലാത്തവരും തങ്ങളുടെ നമ്പര്‍ ആക്ടീവ് ആയിരിക്കാന്‍ മാത്രം റീ ചാര്‍ജ് ചെയ്യുന്നവരും കൂടുതല്‍ തിരഞ്ഞെടുത്തിരുന്നത് 49 രൂപയുടെ പ്ലാന്‍ ആയിരുന്നു. 49 രൂപയുടെ പ്ലാന്‍ നിര്‍ത്തലാക്കിയ Airtel ഏറ്റവും കുറഞ്ഞ തുകയുടെ റീ ചാര്‍ജ് ആയി 79 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. 79 രൂപയില്‍ കുറഞ്ഞ എല്ലാ പ്രീപെയ്ഡ് പ്ലാനുകളും അവസാനിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
കുറഞ്ഞ തുകയ്ക്ക് റീ ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സിനെപ്പറ്റി ആശങ്കപ്പെടാതെ ദീര്‍ഘനേരം കണക്ടഡ് ആയിരിക്കാന്‍ ഈ മാറ്റം സഹായകമാകുമെന്നാണ് എയര്‍ടെല്‍ പറയുന്നത്. ഏറ്റവും മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിന്‍റെ ഭാഗമാണ് ഈ തീരുമാനമെന്നും കമ്പനി അഭിപ്രായപ്പെട്ടു.
49 രൂപയുടെ പ്ലാന്‍ ഉപേക്ഷിക്കുന്ന കമ്പനി ഉപയോക്താക്കളെ ഒട്ടു തന്നെ നിരാശപ്പെടുത്തുന്നില്ല. 79 രൂപയ്ക്ക് പുതിയ അടിപൊളി പ്ലാന്‍ ആണ് കമ്പനി (Airtel) അവതരിപ്പിച്ചിരിയ്ക്കുന്നത്.
Also read: BSNL Plan: ചെറിയ തുകയ്ക്ക് വലിയ ഓഫര്‍..!! 45 രൂപയുടെ അടിപൊളി പ്ലാനുമായി BSNL
49 രൂപയുടെ എന്‍ട്രി ലവല്‍ പ്രീപെയിഡ് പ്ലാനിനേക്കാള്‍ 4 മടങ്ങോളം ഉയര്‍ന്ന ഔട്ട്‌ഗോയിംഗ് സമയവും, ഇരട്ടി Data സേവനവും 79 രൂപയുടെ പുതുക്കിയ പ്ലാനില്‍ എയര്‍ടെല്‍ (Airtel)വാഗ്ദാനം ചെയ്യുന്നു. 79 രൂപയുടെ പ്ലാനില്‍ 200 MB ഡാറ്റയും 64 രൂപയുടെ ടോക്ക് ടൈമുമാണ് (TalkTime) ലഭിക്കുക. കൂടാതെ പ്ലാന്‍ വാലിഡിറ്റി (Validity) 28 ദിവസമാണ്.
Also Read: Vodafone-Idea യുടെ അടിപൊളി പ്ലാൻ; 299 രൂപയ്ക്ക് ലഭിക്കുന്നു നിരവധി ആനുകൂല്യങ്ങൾ
അതേസമയം, 10 രൂപ മുതല്‍ 100 രൂപ വരെയുള്ള എന്‍ട്രി ലെവല്‍ പ്ലാനുകളും (Entry level plan) എയര്‍ടെല്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. 10, 20, 100 രൂപയുടെ പ്ലാനുകളില്‍ ടോക്ക് ടൈം (Talk Time) സേവനം മാത്രമാണ് ഉപയോക്താവിന് ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...